2016ല്‍ ഇന്ത്യയിലുണ്ടായ പ്രധാന 10 സംഭവങ്ങള്‍

2016 വിടപറയാനൊരുങ്ങവേ ഈ വര്‍ഷമുണ്ടായ പ്രധാനപ്പെട്ട സംഭവങ്ങളിലൂടെ

2016ല്‍ ഇന്ത്യയിലുണ്ടായ പ്രധാന 10 സംഭവങ്ങള്‍

1) ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടു. നോയ്ഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് 251 രൂപ വിലയ്ക്ക് ഫ്രീഡം 251 എന്ന പേരില്‍ സ്മാര്‍ട്ട് ഫോണിറക്കിയത്. എന്നാല്‍ സംരംഭം ഒരു പരാജയമായിരുന്നു.
freedom 251 എന്നതിനുള്ള ചിത്രം
2) പി.വി സിന്ധുവിന്റെ ഒളിമ്പിക്‌സ് മെഡല്‍ നേട്ടം ശ്രദ്ധേയമായ വാര്‍ത്തയായിരുന്നു. 21 വയസ് പ്രായമുള്ള സിന്ധു റിയോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയതോടെ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതിയും സ്വന്തമാക്കി.

PV sindu olympics എന്നതിനുള്ള ചിത്രം
3) പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനമാകാം 2016ലെ ഏറ്റവും ശ്രദ്ധേയമായ വാര്‍ത്ത. കള്ളപ്പണം പിടികൂടാനെന്ന പേരില്‍ നവംബര്‍ എട്ടിന് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ രാജ്യത്ത് അഭൂതപൂര്‍വമായ പ്രതിസന്ധികളാണുണ്ടായത്.
note ban in India എന്നതിനുള്ള ചിത്രം
4) റിലയന്‍സ് ജിയോ നിരവധി സൗജന്യ സ്‌കീമുകളുമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇത് മൊബൈല്‍ സേവനദാതാക്കള്‍ക്കിടയില്‍ കടുത്ത കിടമത്സരത്തിനും പുതിയ ഓഫറുകള്‍ക്കും വഴിവെച്ചു.
5) ദീര്‍ഘനാളായി രോഗബാധിതയായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 2016 ഡിസംബര്‍ അഞ്ചിന് മരിച്ചു.
reliance jio എന്നതിനുള്ള ചിത്രം
6) ഇന്ത്യ പാക്കിസ്താന്‍ അതിര്‍ത്തിയില്‍ പാക്ക് ഭീകരവാദികളെ തുരത്താന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. കശ്മീരിലെ ഉറിയില്‍ ഭീകരാക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതിനുള്ള തിരിച്ചടിയായാണ് സ്‌ട്രൈക്ക് നടത്തിയത്.
indian surgical strike എന്നതിനുള്ള ചിത്രം
7) യമുനാ തീരത്ത് ആര്‍ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ ലോക സാംസ്‌കാരിക ഉത്സവം നടത്തിയതുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണല്‍ അഞ്ച് കോടി രൂപ പിഴ വിധിച്ചു. പാരിസ്ഥിതിക ലോലപ്രദേശമായ യമുനാ തീരം നശിപ്പിച്ചതിനാണ് പിഴ.
world cultural festival 2016 yamuna എന്നതിനുള്ള ചിത്രം
8) ഗുസ്തി താരം സാക്ഷി മാലിക് റിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയത് ഈ വര്‍ഷമാണ്. 58 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്.
sakshi malik എന്നതിനുള്ള ചിത്രം
9) സ്മൃതി ഇറാനിയെ മാനവശേഷി വികസന വകുപ്പ് മന്ത്രി സ്ഥാനത്ത് നിന്ന് നീക്കി ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രിയാക്കി.
smrithi irani എന്നതിനുള്ള ചിത്രം
10) സെയ്ഫ് അലിഖാന്‍-കരീന ദമ്പതികളുടെ കുട്ടിയുടെ ജനനം നടന്നത് ഡിസംബര്‍ 20നാണ്. തൈമുര്‍ അലി ഖാന്‍ പട്ടൗഡി എന്നാണ് കുട്ടിക്ക് പേരിട്ടത്.
taimur ali khan pataudi എന്നതിനുള്ള ചിത്രം

Read More >>