എംടിഎം ക്യൂവിലേയ്ക്ക് കാര്‍ ഇടിച്ചു കയറി: 15 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ പണം പിന്‍വലിക്കാന്‍ വരി നിന്നവരുടെ ഇടയിലേയക്ക് കാര്‍ ഇടിച്ചു കയറി 15 പേര്‍ക്ക് സാരമായ പരിക്കേറ്റു. മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

എംടിഎം ക്യൂവിലേയ്ക്ക് കാര്‍ ഇടിച്ചു കയറി: 15 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

സോളാപ്പൂര്‍: മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ പണം പിന്‍വലിക്കാന്‍ വരി നിന്നവരുടെ ഇടയിലേയക്ക് കാര്‍ ഇടിച്ചു കയറി 15 പേര്‍ക്ക് സാരമായ പരിക്കേറ്റു. മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിനു മുന്നില്‍ ആളുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ മദ്യ ലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച കാര്‍ പണത്തിനായി വരി നില്‍ക്കുന്നവര്‍ക്കിടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

കാര്‍ ഓടിച്ചിരുന്ന സന്തോഷ് മാഡ്‌ഗെയെ കാറില്‍ നിന്ന് വലിച്ചിഴച്ച് നാട്ടുകാര്‍ ക്രൂരമായി

മര്‍ദ്ദിച്ചു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പ്രാദേശിക രാഷ്ട്രീയ നേതാവ് സുഭാഷ് ചവാന്റെ ഡ്രൈവറാണ് സന്തോഷ് മാഡ്‌ഗെ.

മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസമയത്ത് ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. 500 ഓളം പേര്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Story by
Read More >>