കുരീപ്പുഴ കവിത പോസ്റ്ററിലുൾപ്പെടുത്തി; മഹാരാജാസ് വിദ്യാർത്ഥികൾ റിമാൻഡിൽ

ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളായ അർജുൻ, രാകേഷ്, ഷിജാസ്, നിതിൻ, ആനന്ദ് വിനീഷ്, ജിതിൻ എന്നിവരെയാണ് എറണാകുളം സെന്റ്രൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്.

കുരീപ്പുഴ കവിത പോസ്റ്ററിലുൾപ്പെടുത്തി; മഹാരാജാസ് വിദ്യാർത്ഥികൾ റിമാൻഡിൽ

കൊച്ചി: കുരീപ്പുഴ ശ്രീകുമാറിന്റെ കവിത പോസ്റ്ററാക്കി മതിലിൽ ഒട്ടിച്ചതിന് എറണാകുളം മഹാരാജാസ് കോളേജിലെ ആറ് വിദ്യാർത്ഥികൾ റിമാൻഡിൽ. പൊതു മുതൽ നശിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളായ അർജുൻ, രാകേഷ്, ഷിജാസ്, നിതിൻ, ആനന്ദ് വിനീഷ്, ജിതിൻ എന്നിവരെയാണ് എറണാകുളം സെന്റ്രൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. 'ഹിന്ദുവിന്റെ കോടാലി മുസ്ലീമിന്റെ കോടാലിയോട് പറഞ്ഞു നമ്മളിന്നു കുടിച്ച ചോരയ്ക്ക് ഒരേ രുചി’ എന്നുള്ള വരികൾ പോസ്റ്ററിലുൾപ്പെടുത്തിയത് മതവിദ്വേഷത്തിന് കാരണമാകുമെന്നാണ് കോളേജ് പ്രൻസിപ്പാളിന്റെ പരാതി.
ഇന്ന് അറസ്റ്റു രേഖപ്പെടുത്തിയ വിദ്യാർത്ഥികളെ ഉച്ചയ്ക്കുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് കോടതി ഇവരെ പതിനാല് ദിവസത്തേക്ക് റിമാൻഡുചെയ്തു. റിമാൻഡു ചെയ്യപ്പെട്ടവരിൽ ചിലർക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജുവൈനൽ ഹോമിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ.

എന്നാൽ വിദ്യാർത്ഥികളിലൊരാളെ ബസ്സിൽനിന്നാണ് അറസ്റ്റുചെയ്തതെന്നും വിവരമുണ്ട്.

Read More >>