ബി ഉണ്ണിക്കൃഷ്ണന്റെ അച്ഛനായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? മഹാരാജാസ് പ്രിൻസിപ്പാൾ

ബി ഉണ്ണികൃഷ്ണൻ, ആഷിക് അബു തുടങ്ങിയ സമൂഹത്തിനു നേർവഴി കാണിച്ചു കൊടുക്കേണ്ട വ്യക്തികൾക്കും പിന്നെ കഥ അറിയാതെ ആട്ടം ആടിയ മാന്യൻമാർക്കും ഉള്ള ഒരു ചെറിയ മറുപടി മാത്രമാണ് കുറിപ്പെന്നു പ്രിൻസിപ്പാൾ പറഞ്ഞുവയ്ക്കുന്നു.

ബി ഉണ്ണിക്കൃഷ്ണന്റെ അച്ഛനായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? മഹാരാജാസ് പ്രിൻസിപ്പാൾ

മഹാരാജാസ് ചുവരെഴുത്ത് വിവാദത്തോട് പ്രതികരിച്ച് പ്രിൻസിപ്പാൾ പ്രൊഫ ബീന. സമയം പാഴാക്കാൻ ഇല്ലാത്തതു കൊണ്ട് ഫേസ്ബുക് വാട്‌സാപ്പ് എന്നീ നവമാധ്യമങ്ങളിലൂടെ ഏറെ ചർച്ചാവിഷയം ആയി മാറിക്കഴിഞ്ഞ മഹാരാജാസ് ചുവരെഴുത്തും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്നതിനെപ്പറ്റി പ്രതികരിക്കാൻ വൈകി പോയതിൽ ക്ഷമിക്കുക.എന്നു തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആഷിഖ് അബുവിനെതിരെയും ബി ഉണ്ണികൃഷ്ണനെതിരെയും രൂക്ഷ വിമർശനമാണ് ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്.


ബി ഉണ്ണികൃഷ്ണൻ, ആഷിക് അബു തുടങ്ങിയ സമൂഹത്തിനു നേർവഴി കാണിച്ചു കൊടുക്കേണ്ട വ്യക്തികൾക്കും പിന്നെ കഥ അറിയാതെ ആട്ടം ആടിയ മാന്യൻമാർക്കും ഉള്ള ഒരു ചെറിയ മറുപടി മാത്രമാണ് കുറിപ്പെന്നു പ്രിൻസിപ്പാൾ പറഞ്ഞുവയ്ക്കുന്നു.

എന്നാൽ കേസിനാസ്പതമായ ചുവരെഴുത്തുകൾ രണ്ടെണ്ണം മാത്രം ആയിരുന്നു. ഇവയിൽ ഒന്ന് ലോകത്തിലെ തന്നെ ഭൂരിഭാഗം ആളുകൾ വിശ്വസിക്കുന്ന മതത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അവഹേളിക്കുന്നതുമായ ഒന്നായിരുന്നു. ഇതു തന്റെ കവിതയുടെ ആശയം പ്രകടിപ്പിക്കുന്ന ഒന്നല്ല എന്ന് കവിയും സമ്മതിച്ചതാണല്ലോ. ഇങ്ങനെ ഒരു ചുവരെഴുത്തു അവിടെ തന്നെ നിലനിർത്തിയാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകളും അത് എഴുതിയ വ്യക്തിക്ക് നേരിടേണ്ടി വരുന്ന ശിക്ഷയെ കുറിച്ചും പരിപൂർണ ബോധം ഉള്ളതിനാൽ അത് ഉടനെ തന്നെ മായിച്ചു കളയാൻ ഉള്ള നടപടി എടുക്കാൻ നിർദ്ദേശിക്കുക ഉണ്ടായി. അതിനു കാരണക്കാർ ആയവർ സഹകരിക്കാൻ തയാറായില്ല. ഇതു സൃഷ്ടിച്ചേക്കാവുന്ന അപകടം മനസിലാക്കിയ മറ്റു ചിലർ അത് തുടച്ചു നീക്കുകയുണ്ടായി. ആയതിനാൽ മതനിന്ദ പരാതി കൊടുക്കേണ്ടി വന്നില്ല.എന്നാൽ രണ്ടാമത്തേത് അവിടെ തന്നെ നിന്നു. പക്ഷെ ഈ എഴുത്തുകൾ വാട്‌സ്ആപ്പിലൂടെയും മറ്റും പ്രചരിച്ചു കഴിഞ്ഞിരുന്നു.രണ്ടാമത്തേത് വളെരെ അശ്ലീല ഭാഷയും ലൈംഗിക ചുവയുള്ളതും ആയിരുന്നു.

ഇവ രണ്ടും പ്രത്യക്ഷപ്പെട്ടത് ആഷിക് അബു പറഞ്ഞത് പോലെ മൂത്രപ്പുരയുടെയും മറ്റും ഭിത്തിയിൽ ആയിരുന്നില്ല. മറിച്ച് 140 ൽ ഏറെ വർഷം പാരമ്പര്യമുള്ളതും അനേകം മഹാന്മാരെ വാർത്തെടുത്തിട്ടുള്ളതും, പലരുടെയും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നതും, അനവധി ചലച്ചിത്രങ്ങളുടെ അഗ്രപാളികളിൽ ജീവനോടെ നിലനിൽക്കുന്നതുമായ കേരളത്തിന്റെ ഏറ്റവും പ്രമുഖമായ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും ക്ലാസ്‌റൂമിന്റെയും എല്ലാവരുടെ ദൃഷ്ടിയിൽ പതിയുന്ന ചുവരിലായിരുന്നു.
ഇത്തരം എഴുത്തുകൾ ആവിഷ്‌കാരസ്വാതന്ത്ര്യം ഉണ്ട് എന്ന പേരിൽ അവിടെതന്നെ നിലനിർത്തണമായിരുന്നുവോ? ഇങ്ങനെ ഒരു ചുവർ താങ്കളുടെ സിനിമയിൽ പെട്ടാൽ എഡിറ്റ് ചെയ്യാതെ പ്രദർശിപ്പിക്കുമോ?

ബീന ചോദിക്കുന്നു.
എനിക്ക് മുൻപേ ഈ പ്രിൻസിപ്പൽ സീറ്റിൽ ഇരുന്നു വിരമിച്ചവർ അനവധിയാണ്. ഇതിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അവരുടെ ആത്മാക്കൾ ഇവിടെ നിറഞ്ഞു നില്കുന്നുണ്ടെങ്കിൽ ഇവ കണ്ടാൽ വിങ്ങിപ്പൊട്ടാതിരിക്കുമോ? ഇല്ല എന്ന അഭിപ്രായമാണെങ്കിൽ, ഇതിനെതിരെ പ്രതികരിച്ചതിന് ശ്രീ ബി ഉണ്ണികൃഷ്ണന്റെ പിതാവിന്റെ മുൻപിൽ ക്ഷമാപണം നടത്തുന്നു. താങ്കളുടെ അച്ഛൻ പ്രിൻസിപ്പൽ ആയിരുന്ന ആ സ്വാകാര്യ കോളേജിന്റെ ഭിത്തിയിലാണ് ഇത്തരം എഴുത്തുകൾ വന്നാൽ അതു കണ്ടില്ല എന്ന് നടിക്കുമോ?

അഭിപ്രായ സ്വാതന്ത്ര്യം നല്ലതു തന്നെ എന്നാൽ അതു പ്രകടിപ്പിക്കുന്നതിനു ഒരു നിമിഷം മുൻപ് സത്യാവസ്ഥ അറിയാനുള്ള മനസ്സു കാണിച്ചാൽ ഒരുപാട് പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കും. മഹാരാജാസ് കോളേജിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ഞാൻ കാരണമായിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. പ്രൊഫ ബീന പറഞ്ഞവസാനിപ്പിക്കുന്നു.