മധ്യപ്രദേശ് സർക്കാർ കേരളത്തെ അപമാനിച്ചു; ഉമ്മൻ ചാണ്ടി

ആര്‍എസ്എസ്സിനെ ഭയന്ന് ഇത്തരമൊരു തീരുമാനത്തിലെത്തിയ ഭോപ്പാല്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

മധ്യപ്രദേശ് സർക്കാർ കേരളത്തെ അപമാനിച്ചു; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: ഭോപ്പാലിൽ മലയാളി സംഘടനയുടെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തരിച്ചയച്ച സംഭവത്തിൽ മധ്യപ്രദേശ് സർക്കാരിനെതിരെ പ്രതിഷേധവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള മുഖ്യമന്ത്രിയെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നത് ഫെഡറൽ സംവിധാനത്തിന്റെ നഗ്നമായ ലംഘനമാണ്. അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് ബിജെപി സർക്കാരിന്റെ നടപടി നിർഭാഗ്യകരമാണ്. ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ബജ്റംഗദൾ നേതാവ് ദേവേന്ദ്ര റാവത്തിന്റെ നേതൃത്വത്തിലുളള പത്തൊമ്പതംഗ സംഘമാണ് ഭോപ്പാൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണ പരിപാടി അലങ്കോലപ്പെടുത്താനെത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആര്‍ എസ് എസ്സിനെ ഭയന്ന് ഇത്തരമൊരു തീരുമാനത്തിലെത്തിയ ഭോപ്പാല്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അന്യസംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ ഭോപ്പാല്‍ പോലീസ് എടുത്ത നിലപാട് ലജ്ജാവഹമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. സുരക്ഷാപ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു പോലീസിന്‍റെ നടപടി

Read More >>