ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവി; നിയമനം മലയാളിയടക്കം മുതിര്‍ന്ന രണ്ട് ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്നെന്ന് ആരോപണം

എന്നാല്‍ മലയാളിയായ പിഎം ഹാരിസ് അടക്കം മുതിര്‍ന്ന രണ്ട് ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്നാണ് ബിപിന്‍ റവത്തിന്റെ നിയമനമെന്നത് വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഹാരിസിന് പുറമെ ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷിയെയുമാണ് കേന്ദ്രം തഴഞ്ഞിരിക്കുന്നത്. ഇതിനുമുമ്പ് 1983ലാണ് ഇത്തരത്തില്‍ ഒരു നിയമനം നടന്നത്. അന്ന് ലഫ്റ്റനന്റ് ജനറല്‍ എസ് കെ സിന്‍ഹയെ മറികടന്ന് എഎസ് വൈദ്യയെ കരസേനാ മേധാവിയാക്കുകയായിരുന്നു.

ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേന മേധാവി; നിയമനം മലയാളിയടക്കം മുതിര്‍ന്ന രണ്ട് ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്നെന്ന് ആരോപണം

ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ പുതിയ കരസേനാ മേധാവിയായി നിമിച്ചു. നിലവില്‍ കരസേനാ ഉപമേധാവിയായ റാവത്ത് ഈമാസം 31ന് ദല്‍ബീര്‍ സിങ് ചുമതലയൊഴിയുന്നതോടെ 26ാമത്തെ കരസേനാ മേധാവിയായി സ്ഥാനമേല്‍ക്കും. ട്വിറ്ററിലൂടെയാണ് പ്രതിരോധ മന്ത്രാലയം പുതിയ നിയമനങ്ങള്‍ അറിയിച്ചത്.

എന്നാല്‍ മലയാളിയായ പിഎം ഹാരിസ് അടക്കം മുതിര്‍ന്ന രണ്ട് ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്നാണ് ബിപിന്‍ റവത്തിന്റെ നിയമനമെന്നത് വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഹാരിസിന് പുറമെ ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷിയെയുമാണ് കേന്ദ്രം തഴഞ്ഞിരിക്കുന്നത്. ഇതിനുമുമ്പ് 1983ലാണ് ഇത്തരത്തില്‍ ഒരു നിയമനം നടന്നത്. അന്ന് ലഫ്റ്റനന്റ് ജനറല്‍ എസ് കെ സിന്‍ഹയെ മറികടന്ന് എഎസ് വൈദ്യയെ കരസേനാ മേധാവിയാക്കുകയായിരുന്നു.

കഴിവും ചേര്‍ച്ചയും കണക്കിലെടുത്താണ് പുതിയ കരസേനാ മേധാവിയുടെ നിയമനമെന്ന് പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ രണ്ടുപേരെ മറികടന്ന് പുതിയ കരസേനാ മേധാവിയെ നിയമിച്ച കാരണം പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

നിയന്ത്രണ രേഖയിലും ചൈനാ അതിര്‍ത്തിയിലുമായിരുന്നു റാവത്ത് ഏറിയപങ്കും പ്രവര്‍ത്തിച്ചത്. ഇക്കാരണം ശകാണ്ടു തന്നെ അതിര്‍ത്തി മേഖലിയിലും നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും 10 വര്‍ഷത്തിലേറെ പരിചയം ലഫ്റ്റനന്റ് ജനറല്‍ റാവത്തിനുണ്ടെന്നും അത് അദ്ദേഹത്തിന്റെ നിമനത്തിനു തുണയായെന്നും പ്രതിരോധമന്ത്രാലയം വാദിക്കുന്നു.

വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റായ്ക്ക് പകരമായി എയര്‍ മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവയാണ് പുതിയ വ്യോമസേനാ മേധാവിയായി നിയമിക്കുന്നത്. . രാജീവ് ജെയിന്‍ ഇന്റലിജന്‍സ് ബ്യൂറോ തലവനാകുമ്പോള്‍ അനില്‍ ദാസ്മാ റോയുടെ തലവനാകും. നിലവിലെ ഐഡി ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മയും റോ ഡയറക്ടര്‍ രജീന്ദര്‍ ഖന്നയും 31 വിരമിക്കും.

Read More >>