ബിപിന്‍ റാവത്ത് പുതിയ കരസേനാ മേധാവി; വ്യോമസേനാ മേധാവിയായി ബിഎസ് ധനോവ

രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ തഴഞ്ഞാണ് ബിപിന്‍ റാവത്തിന് അവസരം നല്‍കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന കരസേനാ കമാന്‍ഡറും കിഴക്കന്‍ മേഖലാ കമാന്‍ഡിങ് തലവനുമായ ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി, ദക്ഷിണ കമാന്‍ഡിങ് തലവനായ പിഎം ഹാരിസ് എന്നിവരെയാണ് റാവത്ത് മറികടന്നതെന്നാണ് ആരോപണം.

ബിപിന്‍ റാവത്ത് പുതിയ കരസേനാ മേധാവി; വ്യോമസേനാ മേധാവിയായി ബിഎസ് ധനോവ

ന്യൂഡല്‍ഹി: പുതിയ കരസേനാ മേധാവിയായി ലഫ്. ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു. എയര്‍മാര്‍ഷല്‍ ബിഎസ് ധനോവയാണ് പുതിയ വ്യോമയാന മേധാവി. ഇതോടൊപ്പം അന്വേഷണ ഏജന്‍സികളായ ഐബിക്കും റോയ്ക്കും പുതിയ തലവന്മാരെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി.

ഡിസംബര്‍ 31ന് സ്ഥാനമൊഴിയുന്ന കരസനാ മേധാവി ദല്‍ബീര്‍ സിങ്ങിന്റെ പകരക്കാരനായാണ് റാവത്ത് തദ്സ്ഥാനത്തേക്കു വരുന്നത്. വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് റഹ വിരമിക്കുന്ന ഒഴിവിലേക്കാണ് ബിഎസ് ധനോവയുടെ കടന്നുവരവ്. ഇരുവരും 2017 ജനുവരി ഒന്നിനു ചുമതലയേല്‍ക്കും.

രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ തഴഞ്ഞാണ് ബിപിന്‍ റാവത്തിന് അവസരം നല്‍കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന കരസേനാ കമാന്‍ഡറും കിഴക്കന്‍ മേഖലാ കമാന്‍ഡിങ് തലവനുമായ ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി, ദക്ഷിണ കമാന്‍ഡിങ് തലവനായ പിഎം ഹാരിസ് എന്നിവരെയാണ് റാവത്ത് മറികടന്നതെന്നാണ് ആരോപണം.

അതേസമയം, ഇന്റലിജന്‍സ് ബ്യൂറോ തലവനായി ജാര്‍ഖണ്ഡ് കേഡര്‍ ഐപിഎസ് ഓഫീസര്‍ രാജീവ് ജെയിന്‍ ആണ് നിയമിതനായത്. അനില്‍ ധസ്മനയാണ് പുതിയ റോ മേധാവി. ഇരുവര്‍ക്കും രണ്ടുവര്‍ഷമാണ് കാലാവധി. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്പെഷ്യല്‍ ഡയറക്ടറാണ് രാജീവന്‍ ജെയിന്‍. ഇരുവരും ജനുവരി ഒന്നിനു തന്നെയാണ് ചുമതലയേല്‍ക്കുക. യഥാക്രമം ദിനേശ്വര്‍ ശര്‍മ, രജീന്ദര്‍ ഖന്ന എന്നിവര്‍ ഒഴിയുന്ന കസേരയിലേക്കാണ് ഇവരുടെ വരവ്.

ഇതോടൊപ്പം റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങിന്റെ അമരത്തേക്ക് അനില്‍ ധസ്മനയെയും നിയമിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രജീന്തര്‍ ഖന്നയുടെ പകരക്കാനായാണ് നിയമനം. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള റോയുടെ വിവിധ വിഭാഗങ്ങളില്‍ 23 വര്‍ഷം അനില്‍ ധസ്മന സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Read More >>