വര്‍ദ ചുഴലിക്കാറ്റ്; മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം; വിവിധ സൈനിക വിഭാഗങ്ങള്‍ സുസജ്ജം

വര്‍ദ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടില്‍ 174 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയടക്കം വിവിധ സൈനിക വിഭാഗങ്ങള്‍ ജാഗ്രതയിലാണ്.

വര്‍ദ ചുഴലിക്കാറ്റ്; മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം; വിവിധ സൈനിക വിഭാഗങ്ങള്‍ സുസജ്ജം

1) വൈകിട്ട് അഞ്ചിന് ശേഷം തമിഴ്‌നാട്ടില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു
2) തമിഴ്‌നാട്ടില്‍ തീരദേശവാസികളായ 7,000 പേരെയും ആന്ധ്രപ്രദേശില്‍ 9,000 പേരെയും വീടുകളില്‍ നിന്നൊഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. 5,000 പേര്‍ക്കുള്ള ഭക്ഷണവും മരുന്നും ഡോക്ടര്‍മാരുമായി രണ്ട് കപ്പലുകള്‍ തയ്യാറായതായി നാവിക സേന അറിയിച്ചു.
3) ഏത് സാഹചര്യവും നേരിടാന്‍ സുസജ്ജമാണെന്ന് ചെന്നൈ താമ്പരത്തെ വ്യോമസേന ഓഫീസില്‍ നിന്ന് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 15 യൂണിറ്റുകളെ സംസ്ഥാനത്തിന്റെ തീരദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ഏഴ് യൂണിറ്റുകളും സജ്ജമാണ്.

4) 50ഓളം വിമാന സര്‍വീസുകള്‍ വൈകിപ്പിക്കുകയോ തിരിച്ചുവിടുകയോ ചെയ്തു. സബര്‍ബന്‍ ട്രെയിന്‍ സേവനത്തെയും വര്‍ദ ബാധിച്ചു.
5) ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങള്‍ കൂടാതെ വില്ലുപുരത്തെ തീരദേശമേഖലകളിലുള്ള എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചു. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് അവധി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
6) ശക്തമായ കാറ്റില്‍ വന്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം വ്യാപകമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു.
7) ആന്ധ്ര-തമിഴ്‌നാട് കടല്‍ത്തീരങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകുന്നത് നിരോധിച്ചു.
8) സുരക്ഷിതമായ സ്ഥലം തേടാനും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ദേശീയ ദുരന്ത നിവാരണ സേന ജനങ്ങളോട് അഭ്യര്‍ഥിച്ചു.
9) 174 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.
10) ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചിപുരം ജില്ലകളിലേയും ആന്ധ്രപ്രദേശിലെ ഒങ്കോള്‍, നെല്ലൂര്‍ എന്നിവിടങ്ങളിലേയും പുതുച്ചേരിയിലേയും നെല്‍കൃഷി വ്യാപകമായി നശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Read More >>