ജനസംഖ്യകൂടുന്നതിനനുസരിച്ചു വരിയുടെ നീളവും കൂടും: പണത്തിനു വേണ്ടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിന് ജെയ്റ്റ്‌ലിയുടെ ന്യായീകരണം

നോട്ടു നിരോധനത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തോടു അവര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ യാതൊരുവിധ അസ്വസ്ഥതകളും കാണുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജനസംഖ്യകൂടുന്നതിനനുസരിച്ചു വരിയുടെ നീളവും കൂടും: പണത്തിനു വേണ്ടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിന് ജെയ്റ്റ്‌ലിയുടെ ന്യായീകരണം

ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ദൃശ്യമാകുന്ന നീണ്ട ക്യൂവിനു കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ കാരണം കണ്ടെത്തല്‍. ജനസംഖ്യ കൂടുന്നതിനനുസരിച്ചു ക്യൂവിന്റെ നീളവും കൂടുമെന്നു അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനത്തെ തുടര്‍ന്ന് പണത്തിനായി രാജ്യത്ത് ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് പുതിയ കാരണവുമായി ധനമന്ത്രിതന്നെ രംഗത്തെത്തിയത്.

ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ എന്‍ഡിടിവിയോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. നോട്ടു നിരോധനത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തോടു അവര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ യാതൊരുവിധ അസ്വസ്ഥതകളും കാണുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.


രാജ്യം ഡിജിറ്റല്‍ കറനസിയിലേക്കു മാറുന്ന ആ വലിയ നീക്കം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പേപ്പര്‍ കറന്‍സികള്‍ ഒഴിവായി ഡെബിറ്റ് കാര്‍ഡുകളും ഇ-വാലറ്റുകളുമായി വിനിമയം ചുരുങ്ങും. രാജ്യത്തിന്റെ ബിസിനസ് വ്യാപ്തി ഇത്തരത്തില്‍ വര്‍ദ്ധിക്കും- ജെയ്റ്റ്‌ലി പറഞ്ഞു.

പുതിയ രീതികള്‍ നടപ്പിലാകുന്നതോടെ രാജ്യത്തെ ജനങ്ങളുടെ ജീവിത രീതിയിലും വന്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്‍വലിച്ച പണത്തിന്റെ മൂല്യം പുനഃസ്ഥാപിച്ചു കഴിയുന്നതോടെ അതു സാധ്യമാകും. ചരക്കുസേവന നികുതി ബില്ലിന് നല്‍കിയ പിന്തുണ പിന്‍വലിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഭീഷണിയേയും അദ്ദേഹം വിമര്‍ശിച്ചു. കടന്നുവരുന്ന പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും നിക്ഷേപകര്‍ പിന്തിരിയുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Read More >>