ലൈലാകമേ: പൃഥ്വിരാജ് ചിത്രം എസ്രയിലെ ആദ്യഗാനം

സിനിമയുടെ അനേകം നിമിഷങ്ങള്‍ ഈ ഒറ്റഗാനത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു. ഈ സിനിമയിലെ പ്രേതം ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ലൈലാകമേ: പൃഥ്വിരാജ് ചിത്രം എസ്രയിലെ ആദ്യഗാനം

കൊച്ചി: പൃഥ്വിരാജ് നായകനാവുന്ന പ്രേത ചിത്രം എസ്രിലെ ആദ്യഗാനം പുറത്ത്. രാഹുല്‍ രാജിന്റെ സംഗീതത്തില്‍ ഹരിചരന്‍ പാടിയ 'ലൈലാകമേ' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നവാഗതനായ ജയ്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ടീസറും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

https://www.youtube.com/watch?v=FAn2i7gu32w&feature=share

ചിത്രത്തില്‍ രഞ്ജന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ടൊവിനോ, പ്രിയ ആനന്ദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സിവി സാരഥിയുമാണ് നിര്‍മ്മാണം. ജൂതഭാഷയില്‍ രക്ഷിക്കൂ എന്നര്‍ത്ഥം വരുന്ന വാക്കാണ് എസ്ര.


തമിഴില്‍ കുറച്ചുനാളായി പ്രേത ചിത്രങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണ്. പിസയ്ക്ക് ശേഷം നിരവവധി പ്രേതചിത്രങ്ങളാണ് കോളിവുഡില്‍ അരങ്ങേറിയത്. ഇതില്‍ നയന്‍താരയുടെ മായയും മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസുമൊക്കെ വിജയങ്ങളായിരുന്നു. ഇപ്പോള്‍ സെല്‍വരാഘവന്‍ എസ്.ജെ. സൂര്യയെ നായകനാക്കി ചെയ്യുന്ന ചിത്രവും പ്രേതചിത്രമാണ്.
സിനിമയുടെ അനേകം നിമിഷങ്ങള്‍ ഈ ഒറ്റഗാനത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു. ഈ സിനിമയിലെ പ്രേതം ആരാണ് എന്ന് ിനിയും വ്യക്തമായിട്ടില്ല.

Story by