മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; കുപ്പുദേവരാജിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

മൃതദേഹം ഇന്ന് തന്നെ സംസ്‌ക്കരിക്കും. മൃതദേഹം വര്‍ഗ്ഗീസ് സ്മാരക വായനശാലയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം കോഴിക്കോട് മാവൂര്‍ റോഡിലെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; കുപ്പുദേവരാജിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തുമലപ്പുറം: നിലമ്പൂര്‍ കരുളായി വനത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു മാവോയിസ്റ്റുകളിലൊരാളായ കുപ്പുദേവരാജിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം ഇന്ന് തന്നെ സംസ്‌ക്കരിക്കും. മൃതദേഹം വര്‍ഗ്ഗീസ് സ്മാരക വായനശാലയില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം കോഴിക്കോട് മാവൂര്‍ റോഡിലെ പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

എന്നാല്‍ മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം ഈ മാസം 13 വരെ സംസ്‌ക്കരിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. അജിതയുടെ സൂഹൃത്ത് ഭഗവത് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കേസ് 14ന് വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം ഏറ്റുവാങ്ങാന്‍ അജിതയുടെ ബന്ധുക്കളെ അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് ഭഗവത് കോടതിയെ സമീപിച്ചത്.


നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ് അജിതയുടെ മൃതദേഹം. മൃതശരീരങ്ങള്‍ ഏറ്റുവാങ്ങി പൊതുദര്‍ശനത്തിനുവയ്ക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
എന്നാല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കില്ല എന്ന ഉറപ്പിന്മേലാണ് വിട്ടുനല്‍കിയത്‌
അതേസമയം, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പൊതുദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എവിടെ പൊതുദര്‍ശനം സംഘടിപ്പിച്ചാലും തടയുമെന്നാണ് ഇവര്‍ പറയുന്നത്.

Read More >>