ശമ്പളമില്ല; കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക്

കെഎസ്ആര്‍ടിസിയില്‍ ഇത്തവണ പെന്‍ഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചതിനെ തുടര്‍ന്നാണു പണിമുടക്കു നീക്കവുമായി ടിഡിഎഫ് രംഗത്തെത്തിയത്.

ശമ്പളമില്ല; കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക്

കെഎസ്ആര്‍ടിസിയിലെ യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് പണിമുടക്കിലേക്ക്. ജനുവരി നാലിനാണ് ടിഡിഎഫ് പണിമുടക്കുന്നത്. കെഎസ്ആര്‍ടിസി നേരിടുന്ന ശമ്പളപെന്‍ഷന്‍ പ്രതിസന്ധിയെത്തുടര്‍ന്നാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കെഎസ്ആര്‍ടിസിയില്‍ ഇത്തവണ പെന്‍ഷനും ശമ്പളവും വൈകുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചതിനെ തുടര്‍ന്നാണു പണിമുടക്കു നീക്കവുമായി ടിഡിഎഫ് രംഗത്തെത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെയ്ത ഹിമാലയന്‍ അബദ്ധങ്ങളാണ് കെഎസ്ആര്‍ടിസിക്ക് 26 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിവച്ചതെന്നു മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

വിദ്യാര്‍ഥികള്‍ പോലും ആവശ്യപ്പെടാതെയാണ് അവര്‍ക്ക് യാത്രാനിരക്കില്‍ ഇളവ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ഇപ്പോള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വായ്പ നല്‍കിയ ധനകാര്യ സ്ഥാപനങ്ങളെ തിരിച്ചടവ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്- മന്ത്രി വ്യക്തമാക്കി.

Read More >>