നോട്ട് നിരോധനം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം പ്രതിസന്ധിയില്‍; കഴിഞ്ഞമാസം ഉണ്ടായത് 30 കോടിയുടെ സാമ്പത്തിക ബാധ്യതയെന്ന് മന്ത്രി

നിലവിലെ പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 100 കോടി രൂപ കാനറ ബാങ്കില്‍ വായ്പ വാങ്ങാന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഈ തുക മാത്രം ഉപയോഗിച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കാനാവില്ല.

നോട്ട് നിരോധനം: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം പ്രതിസന്ധിയില്‍; കഴിഞ്ഞമാസം ഉണ്ടായത് 30 കോടിയുടെ സാമ്പത്തിക ബാധ്യതയെന്ന് മന്ത്രി

കോഴിക്കോട്: നോട്ട് നിരോധനത്തെ തുടര്‍ന്ന് കഴിഞ്ഞമാസം കെഎസ്ആര്‍ടിസിക്ക് ഉണ്ടായത് 30 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയെന്ന് മന്ത്രി.  പ്രതിദിനം 1 കോടി രൂപയുടെ നഷ്ടത്തിലാണ് കെഎസ്ആര്‍ടിസിക്ക് ഉള്ളതെന്നും  അതുകൊണ്ട് ശമ്പള വിതരണം കടുത്ത പ്രതിസന്ധിയിലാണെന്നും ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

നിലവിലെ പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 100 കോടി രൂപ കാനറ ബാങ്കില്‍ വായ്പ വാങ്ങാന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഈ തുക മാത്രം ഉപയോഗിച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കാനാവില്ല. ഇന്ധന കുടിശ്ശിക പരിഹരിക്കാനും പെന്‍ഷന്‍ വിതരണം ചെയ്യാനും മാത്രമേ ഈ തുക വിനിയോഗിക്കാനാവൂ. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വീണ്ടും വേറെ തുക കണ്ടെത്തേണ്ടി വരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read More >>