'വേണമെങ്കില്‍ ജനറല്‍ ഗാലറിയിലിരുന്ന് കളി കണ്ടോളു'; നിവിന്‍ പോളിക്ക് വിഐപി പാസു നല്‍കിയ കെഎഫ്എ ഐഎം വിജയനു നല്‍കിയത് ജനറല്‍ പാസ്

എന്നാല്‍ സംഘാടകര്‍ സിനിമാ താരം നിവിന്‍ പോളിക്ക് വിഐപി ഗാലറി ടിക്കറ്റ് നല്‍കിയാതായും വിജയന്‍ പറഞ്ഞു. ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള വ്യക്തികൂടിയായ തന്നോടു കടുത്ത അവഹേളനമാണ് സംഘാടകര്‍ കാട്ടിയതെന്ന് വിജയന്‍ പറഞ്ഞു.

എക്കാലത്തേയും മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ ഐ.എം വിജയന് കേരള ഫുട്‌ബോള്‍ അസോസിയേഷൻ്റെ അവഹേളനം. കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്‌സ് കോല്‍ക്കത്ത മത്സരം വീക്ഷിക്കാന്‍ വിജയന് ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയത് ജനറല്‍ ടിക്കറ്റുകള്‍ മാത്രമാണ്. തനിക്കു അര്‍ഹതപ്പെട്ട വിഐപി ഗാലറി ടിക്കറ്റ് ചോദിച്ചപ്പോള്‍ സച്ചിനോടും നിത അംബാനിയോടും ചോദിക്കാനാണ് ഭാരവാഹികള്‍ അറിയിച്ചതെന്നും വിജയന്‍ പറഞ്ഞു.

ഇന്ത്യയ്ക്കു വേണ്ടി കളിച്ച എന്നോടു ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നുവെന്നു ഐഎം വിജയന്‍ പ്രതികരിച്ചു. ഫുട്‌ബോള്‍ എന്തെന്നു അറിയാത്തവരാണ് വിഐപി ഗ്യാലറിയില്‍ ഇരുന്നു കളി കാണുന്നത് .ഫുട്‌ബോള്‍ എടുത്തു കൊണ്ടു വരാന്‍ പറഞ്ഞാല്‍ മത്തങ്ങ എടുത്തു കൊണ്ടു വരുന്നവരെ അല്ല. രാജ്യത്തിനു വേണ്ടി കളിച്ച കളി അറിയുന്നവരെയാണ് ഗ്യാലറിയില്‍ ഇരുത്തേണ്ടത്. വളരെയേറേ മാനസിക വിഷമം ഉണ്ടാക്കിയ നടപടിയാണ് ഇത്. ഞാന്‍ ടിവിയിലാകും ഐഎസ്എല്‍ ഫൈനല്‍ കാണുക. പോയി സച്ചിനോട് ടിക്കറ്റ് ചോദിക്കു എന്നൊക്കെ പറയുന്നത് കടുത്ത അവഹേളനമാണ്. അവര്‍ക്കു എപ്പോഴും പണക്കാരെ മതി- വിജയന്‍ പറഞ്ഞു.

എന്നാല്‍ സംഘാടകര്‍ സിനിമാ താരം നിവിന്‍ പോളിക്ക് വിഐപി ഗാലറി ടിക്കറ്റ് നല്‍കിയാതായും വിജയന്‍ പറഞ്ഞു. ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള വ്യക്തികൂടിയായ തന്നോടു കടുത്ത അവഹേളനമാണ് സംഘാടകര്‍ കാട്ടിയതെന്നു വിജയന്‍ വ്യക്തമാക്കി.