ബിജു രമേശിന്റെ മകളും അടൂർ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ ചടങ്ങിൽ പങ്കെടുക്കരുതെന്നു കോൺഗ്രസ് നേതാക്കൾക്കു നിർദ്ദേശം; ഭരണ പക്ഷത്തുനിന്നുള്ളവരും വിട്ടുനിന്നേക്കും

നാളെ നടക്കുന്ന വിവാഹ ചടങ്ങിന്റെ ഒരുക്കങ്ങൾ തിരുവനന്തപുരം ആനയറയ്ക്ക് സമീപം പൂർത്തിയായി വരവെയാണ് കെപിസിസി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം.

ബിജു രമേശിന്റെ മകളും അടൂർ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ ചടങ്ങിൽ പങ്കെടുക്കരുതെന്നു കോൺഗ്രസ് നേതാക്കൾക്കു നിർദ്ദേശം; ഭരണ പക്ഷത്തുനിന്നുള്ളവരും വിട്ടുനിന്നേക്കും

തിരുവനന്തപുരം: രാജധാനി ഗ്രൂപ്പ് ചെയർന്മാൻ ബിജു രമേശിന്റെ മകൾ മേഘയും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശിന്റെ മകൻ അജകൃഷ്ണനും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതാക്കൾക്ക് കെപിസിസി നിർദ്ദേശം നൽകിയതായി സൂചന. നാളെ നടക്കുന്ന വിവാഹ ചടങ്ങിന്റെ ഒരുക്കങ്ങൾ തിരുവനന്തപുരം ആനയറയ്ക്ക് സമീപം പൂർത്തിയായി വരികെയാണ് കെപിസിസി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം.

വിവാഹ ചടങ്ങിൽനിന്നും ഭരണപക്ഷത്തുനിന്നുള്ള നേതാക്കളും വിട്ടുനിൽക്കുമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ജൂൺ 23ന് നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി തോമസ്, എകെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തലയടക്കമുള്ളവർ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത് വിവാദമായിരുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ കോൺഗ്രസ് നോതാക്കൾ നിശ്ചയ ചടങ്ങിൽ പങ്കെടുത്തതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ബിജു രമേശിന്റെ മകളുടെ വാവാഹചടങ്ങിൽ പങ്കെടുത്തത് തെറ്റായിപോയെന്നാണ് സുധീരൻ പറഞ്ഞത്.

Read More >>