മത വിദ്വേഷ പ്രസംഗം; തനിക്കെതിരെയുള്ള ആരോപണം നിലനിൽക്കുന്നതല്ലെന്നു കെപി ശശികല

ശശികലയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കാസർകോട് ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ സി ഷുക്കൂറാണ് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയത്.

മത വിദ്വേഷ പ്രസംഗം; തനിക്കെതിരെയുള്ള ആരോപണം നിലനിൽക്കുന്നതല്ലെന്നു കെപി ശശികല

മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നു ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ പ്രകാരം സമൂഹത്തിന്റെ സമാധാനം തകർക്കുന്ന രീതിയിലുള്ള വിദ്വേഷ പ്രസംഗം നടത്തിയതിനാണ് ശശികലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ഈ കേസ് നില നൽക്കുന്നതല്ലെന്നുകാട്ടിയാണ് ശശികല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ശശികലയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കാസർകോട് ജില്ലയിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ സി ഷുക്കൂറാണ് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയത്. ഇവരുടെ പ്രസംഗമടങ്ങുന്ന യുട്യൂബ് ദൃശ്യങ്ങളടക്കം പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

പരാതിയെതുടർന്ന് ശശികലയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഹോസ്ദുർഗ് പോലീസ് കേസെടുത്തിരുന്നു. കേസ് തെളിഞ്ഞാൽ അഞ്ച് വർഷത്തോളം തടവനുഭവിക്കേണ്ടിവരും.

Read More >>