കൊല്ലം, മലപ്പുറം സ്ഫോടനം; ബോംബുവച്ചതു കരീമെന്നു പോലീസ്

ബംഗളുരുവിൽ നടത്തിയ ചോദ്യം ചെയ്യലിൽ കരിം കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു.

കൊല്ലം, മലപ്പുറം സ്ഫോടനം; ബോംബുവച്ചതു കരീമെന്നു പോലീസ്

കൊല്ലം: കൊല്ലത്തെയും മലപ്പുറത്തെയും കളക്ട്രേറ്റ് വളപ്പിൽ സ്ഫോടനം നടത്തിയതു അറസ്റ്റിലായ മുഹമ്മദ് കരീമെന്ന് പോലീസ്. ബംഗളുരുവിൽ നടത്തിയ ചോദ്യം ചെയ്യലിൽ കരിം കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. ഇയാളടക്കം അഞ്ചുപേരെയാണ് എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബേസ്മൂവ് മെന്റ് പ്രവർത്തകരാണ് അറസ്റ്റിലായതെന്നു പോലീസ് അവകാശപ്പെടുന്നു.

കഴിഞ്ഞ ജൂൺ 15നായിരുന്നു കൊല്ലം കളക്ട്രേറ്റിൽ സ്ഫോടനം ഉണ്ടായത്. അന്നേ ദിവസം രാവിലെ തമിഴ്നാട്ടിൽനിന്നുമെത്തിയ കരിം കൊല്ലം കളക്ട്രേറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന തൊഴിൽ വകുപ്പിന്റെ പഴയ വാഹനത്തിന് സമീപം ബോംബ് സ്ഥാപിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു. ടൈമറുള്ള ബോംബ് പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്തു.


ബോംബ് സ്ഥാപിച്ചതിന് ശേഷം ഇയാൾ ബസ് മാർഗ്ഗം ഇയാൾ തമിഴ് നാട്ടിലേക്ക് മടങ്ങി. എന്നാൽ സ്ഫോടനത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ സംഘത്തിലുള്ള മറ്റൊരാൾ സ്ഥലം സന്ദർശ്ശിക്കുകയും കളക്ട്രേറ്റ് പരിസരത്തിന്റെ ചിത്രങ്ങളെടുത്ത് മടങ്ങുകയും ചെയ്തു. ഈ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇവർ സ്ഫോടനം ആസൂത്രണം ചെയ്തെന്നുമാണ് പോലീസ് പറയുന്നത്. സ്ഫോടനം നടന്ന എല്ലായിടത്തും ഒരേ നമ്പറിലുള്ള മൊബൈൽ ഫോണിന്റെ സാന്നിധ്യമുണ്ടായിരുന്നതാണ് അന്വേഷണത്തിൽ വഴിത്തിരിവായതെന്ന് പോലീസിന്റെ വ്യക്തമാക്കി.

മൈസൂർ സ്ഫോടനക്കേസിൽ എൻഐഎ നടത്തുന്ന തെളിവെടുപ്പിന് ശേഷം ഇവരെ മലപ്പുറത്തും കൊല്ലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. നിലവിൽ മൈസൂർ സ്ഫോടനക്കേസ് മാത്രമാണ് എൻഐഎ അന്വേഷിക്കുന്നത്. കൊല്ലം, മലപ്പുറം സ്ഫോടനത്തിന്റെ അന്വേഷണ ചുമതല എൻഐഎയ്ക്ക് കൈമാറുമെന്നും സൂചനയുണ്ട്.

Read More >>