വിഎസിനു പിന്നാലെ പോലീസിനെതിരെ കോടിയേരിയും; യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല; കേസുകള്‍ പുന:പരിശോധിക്കണം

എഴുത്തുകാരന്‍ കമല്‍സി ചാവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നെന്നും പോലീസ് യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പോലീസ് നയത്തിനും ആക്ടിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

വിഎസിനു പിന്നാലെ പോലീസിനെതിരെ കോടിയേരിയും; യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല; കേസുകള്‍  പുന:പരിശോധിക്കണം

കോഴിക്കോട്: വിഎസിനു പിന്നാലെ ദേശീയഗാന വിവാദത്തിലടക്കം പോലീസ് സ്വീകരിച്ചുവരുന്ന നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. എഴുത്തുകാരന്‍ കമല്‍സി ചാവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലായിരുന്നെന്നും പോലീസ് യുഎപിഎ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പോലീസ് നയത്തിനും ആക്ടിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.


നദീര്‍ എന്ന യുവാവിനെതിരെയടക്കം ചുമത്തപ്പെട്ട യുഎപിഎ സര്‍ക്കാര്‍ പുന:പരിശോധിക്കണം. നദീറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ ഈ സര്‍ക്കാര്‍ ഇതു പുന:പരിശോധിക്കാന്‍ തയ്യാറാവണം. ഭീകര പ്രവര്‍ത്തനം തടയാന്‍ മാത്രമേ യുഎപിഎ ഉപയോഗിക്കാവൂ എന്നും എല്ലാ കേസുകളിലും യുഎപിഎ ചുമത്തേണ്ടതില്ലെന്നും കോടിയേരി നിര്‍ദേശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നോവലിസ്റ്റ് കമല്‍ സി ചവറയ്ക്ക് എതിരായ കേസില്‍ 124(എ) ചുമത്തിയിട്ടുണ്ട്. ഇതു പാടില്ല. ഇത്തരം കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Read More >>