രഞ്ജി ട്രോഫി: സച്ചിന്‍ ബേബിക്ക് സെഞ്ച്വറി; സര്‍വീസസിനെതിരെ കേരളം തിരിച്ചടിക്കുന്നു

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 51 റണ്‍സിന് പിറകിലാണെങ്കിലും അഞ്ചു വിക്കറ്റുകള്‍ ശേഷിക്കുന്ന കേരളം ആദ്യ ഇന്നിങ്സില്‍ ലീഡ് നേടി മൂന്ന് പോയിന്റ് കരസ്ഥമാക്കാനാകും ലക്ഷ്യമിടുന്നത്. നാളെ സമാപിക്കാനിരിക്കെ മത്സരം സമനിലയിലാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

രഞ്ജി ട്രോഫി: സച്ചിന്‍ ബേബിക്ക് സെഞ്ച്വറി; സര്‍വീസസിനെതിരെ കേരളം തിരിച്ചടിക്കുന്നു

ഡല്‍ഹി: രഞ്ജി ട്രോഫി സി ഗ്രൂപ്പില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം ഇന്നിങ്സില്‍ 322 റണ്‍സ് എന്ന മികച്ച സ്‌കോര്‍ കണ്ടെത്തിയ സര്‍വീസസിനെതിരെ കേരളം അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളി നിറുത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് എന്ന നിലയിലാണ് കേരളം. അനാന്‍ഷുള്‍ ഗുപ്തയുടെ (105) സെഞ്ച്വറിയുടെയും രാഹുല്‍ സിങ് ഗഹ്ലോട്ടിന്റെ (71) അര്‍ദ്ധ സെഞ്ച്വറിയുടെയും മികവിലാണ് സര്‍വീസസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.


ഇതേസമയം, കേരളത്തിന് സ്‌കോര്‍ പിന്തുടരുന്നതിന് തുണയായത് മദ്ധ്യനിരയില്‍ സച്ചിന്‍ ബേബിയുടെ (112 നോട്ടൗട്ട്) സെഞ്ച്വറി പ്രകടനവും ജലജ് സക്സേനയുടെ (84) അര്‍ദ്ധ സെഞ്ച്വറിയുമാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 51 റണ്‍സിന് പിറകിലാണെങ്കിലും അഞ്ചു വിക്കറ്റുകള്‍ ശേഷിക്കുന്ന കേരളം ആദ്യ ഇന്നിങ്സില്‍ ലീഡ് നേടി മൂന്ന് പോയിന്റ് കരസ്ഥമാക്കാനാകും ലക്ഷ്യമിടുന്നത്. നാളെ സമാപിക്കാനിരിക്കെ മത്സരം സമനിലയിലാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ (10) രണ്ടാം ദിനത്തില്‍ നഷ്ടമായ കേരളത്തിന് ഭവിന്‍ ജെ താക്കര്‍ (32), രോഹന്‍ പ്രേം (5), സല്‍മാന്‍ നിസാര്‍ (6), ജലജ് സക്സേന (84) എന്നിവരെയാണ് വെള്ളിയാഴ്ച നഷ്ടമായത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു റണ്‍സോടെ അക്ഷയ് ചന്ദ്രനും 112 റണ്‍സോടെ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. 248 പന്തുകളില്‍ നിന്നാണ് സച്ചിന്‍ ബേബി 12 ബൗണ്ടറികളും ഒരു സിക്സറും ഉള്‍പ്പെടെ 112 റണ്‍സ് നേടിയത്.

Read More >>