കരാര്‍ ലംഘനവും ഗതാഗതക്കുരുക്കും; പാലിയേക്കര ടോള്‍പ്ലാസ കമ്പനിക്കും സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

ചട്ടം ലംഘിച്ച് മണിക്കൂറുകളോളം വാഹനങ്ങളെ തടഞ്ഞിട്ടു ഗതാഗത കുരുക്കുണ്ടാക്കി പിരിവു നടത്തല്‍, പ്രവര്‍ത്തികളുടെ കരാര്‍ ലംഘനം, അനധികൃതമായി പൊലീസിനെ ഉപയോഗിച്ച് സംരക്ഷണം തേടല്‍ എന്നിവ ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കമ്മീഷന്‍ ഇടപെടല്‍.

കരാര്‍ ലംഘനവും ഗതാഗതക്കുരുക്കും; പാലിയേക്കര ടോള്‍പ്ലാസ കമ്പനിക്കും സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

തൃശൂര്‍: കരാര്‍ ലംഘനവും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി പാലിയേക്കര ടോള്‍ പ്ലാസ കമ്പനിക്കും സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്. ടോള്‍ പിരിക്കുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജര്‍, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തൃശൂര്‍ ജില്ലാ കലക്ടര്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ചട്ടം ലംഘിച്ച് മണിക്കൂറുകളോളം വാഹനങ്ങളെ തടഞ്ഞിട്ടു ഗതാഗത കുരുക്കുണ്ടാക്കി പിരിവു നടത്തല്‍, പ്രവര്‍ത്തികളുടെ കരാര്‍ ലംഘനം, അനധികൃതമായി പൊലീസിനെ ഉപയോഗിച്ച് സംരക്ഷണം തേടല്‍ എന്നിവ ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കമ്മീഷന്‍ ഇടപെടല്‍. എഐവൈഎഫ് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച പരാതിയില്‍ കമ്മിഷനംഗം കെ മോഹന്‍കുമാറാണ് നടപടിക്കു ഉത്തരവിട്ടത്.

ഇതു രണ്ടാം തവണയാണ് കമ്മീഷന്‍ ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് അയക്കുന്നത്. ടോള്‍ പ്ലാസയിലെ കരാര്‍ലംഘനത്തെക്കുറിച്ച് മുമ്പു പരാതി ലഭിച്ചപ്പോഴായിരുന്നു ആദ്യ നടപടി. എന്നാല്‍ അന്ന് ഇവര്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ്. ഇതോടൊപ്പം, മണ്ണുത്തി- അങ്കമാലി പാത വികസന കരാര്‍ലംഘനത്തിലും കമ്മീഷന്‍ ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് അയച്ചു.