സംസ്ഥാന സ്‌കൂൾ കായികോത്സവം : ആദ്യദിനം എറണാകുളം മുന്നിൽ

സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലത്തെ മാർബേസിൽ 28 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഉഷ സ്‌കൂളിന്റെ മികവിൽ 16 പോയിന്റ് നേടിയ എ.എം.എച്ച്.എസ് പൂവമ്പായിയാണ് രണ്ടാം സ്ഥാനത്ത്. കോതമംഗലം സെന്റ് ജോർജ് എച്ച്.എസ്.എസ്, പാലക്കാട് കല്ലടി എച്ച്.എസ് എന്നീ സ്‌കൂളുകൾ മൂന്നാമതും 11 പോയിന്റുള്ള പറളി നാലാംസ്ഥാനത്തുമാണ്.

സംസ്ഥാന സ്‌കൂൾ കായികോത്സവം : ആദ്യദിനം എറണാകുളം മുന്നിൽ

മലപ്പുറം: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക് ട്രാക്കിൽ തുടക്കം. ഒന്നാം ദിനം 18 ഫൈനലുകൾ പൂർത്തിയായപ്പോൾ നിലവിലെ ചാമ്പ്യൻമാരായ എറണാകുളം തന്നെയാണ് മുന്നിൽ.

അഞ്ച് സ്വർണവും പത്ത് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 58 പോയിന്റുകളോടെയാണ് എറണാകുളം ലീഡ് ചെയ്യുന്നത്. അഞ്ച് സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ 40 പോയിന്റുള്ള പാലക്കാട് രണ്ടാം സ്ഥാനത്താണ്. മൂന്ന് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി 19 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. രണ്ട് സ്വർണം നേടി 10 പോയിന്റുമായി പത്തനംതിട്ടയാണ് നാലാം സ്ഥാനത്ത്.

സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലത്തെ മാർബേസിൽ 28 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഉഷ സ്‌കൂളിന്റെ മികവിൽ 16 പോയിന്റ് നേടിയ എ.എം.എച്ച്.എസ് പൂവമ്പായിയാണ് രണ്ടാം സ്ഥാനത്ത്. കോതമംഗലം സെന്റ് ജോർജ് എച്ച്.എസ്.എസ്, പാലക്കാട് കല്ലടി എച്ച്.എസ് എന്നീ സ്‌കൂളുകൾ മൂന്നാമതും 11 പോയിന്റുള്ള പറളി നാലാംസ്ഥാനത്തുമാണ്.

മൂന്ന് റെക്കോഡുകൾ ആദ്യദിനം പിറന്നു. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് കല്ലടി സ്‌കൂളിലെ സി. ബബിത, സീനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ കോതമംഗലം മാർബേസിൽ എച്ച്.എസ്.എസിലെ അമൽ പി. രാഘവ്, ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ തിരുവനന്തപുരം സായിയിലെ മേഘ മറിയം മാത്യു എന്നിവരാണ് പുതിയ റെക്കോഡുകൾ കുറിച്ചത്. 3000 മീറ്ററിൽ ദേശീയ റെക്കോഡും മറികടന്ന പ്രകടനമാണ് ബബിത ഇന്നലെ നടത്തിയത്. ഈ ഇനത്തിൽ രണ്ടാം സ്ഥാനക്കാരിയായ എറണാകുളത്തിന്റെ അനുമോൾ തമ്പിയും നിലവിലെ ദേശീയ റെക്കാഡ് മെച്ചപ്പെടുത്തി.

Read More >>