ആഭ്യന്തരവകുപ്പില്‍ ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്എസ് അനുഭാവികളായ ഐപിഎസുകാര്‍; പൊലിസിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങള്‍ക്കെതിരെ പൊലീസ് അസോസിയേഷന്‍

പൊലീസ് സേനയില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പുകള്‍ സജീവമാണ്. പൊലീസ് ക്യാമ്പില്‍ ബീഫ് നിരോധനം പോലുള്ള കാര്യങ്ങള്‍ നടപ്പിലാക്കിയതും ഈ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധം മൂലമാണെന്നും അസോസിയേഷന്‍ ആരോപിക്കുന്നു. സംസ്ഥാന ആഭ്യന്തരവകുപ്പിനെ പലപ്പോഴും പ്രതിക്കൂട്ടിലാക്കുന്നതു കേന്ദ്രസര്‍ക്കാരിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഈ ഉദ്യോഗസ്ഥരുടെ നയങ്ങളാണെന്നും ചുണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ആഭ്യന്തരവകുപ്പില്‍ ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്എസ് അനുഭാവികളായ ഐപിഎസുകാര്‍; പൊലിസിനെ പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങള്‍ക്കെതിരെ പൊലീസ് അസോസിയേഷന്‍

ആഭ്യന്തരവകുപ്പില്‍ ഭരണം നിയന്ത്രിക്കുന്ന ഐപിഎസ് ഓഫീസര്‍മാര്‍ക്കെതിരെ സംസ്ഥാന പൊലീസ് അസോസിയേഷന്‍. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ യുഎപിഎ വിവാദങ്ങളുടെ മുഖ്യകാരണം ഉത്തരേന്ത്യയില്‍ നിന്നുള്ള ഐപിഎസ് ഓഫീസര്‍മാരാണെന്നും അവരില്‍ പലരും ആര്‍എസ്എസ് അനുഭാവികളുമാണെന്നുമാണ് പൊലീസ് അസോസിയേഷന്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

അടുത്തുകൂടുന്ന ഫ്രാക്ഷന്‍ യോഗങ്ങളില്‍ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും ധരിപ്പിക്കാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിടുന്ന വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ കമല്‍ സി ചവറയ്ക്കും നദീറിനെതിരെയും ഉണ്ടായ പൊലീസ് നടപടികള്‍ തെറ്റായ തീരുമാനങ്ങളായിരുന്നുവെന്നും അസോസിയേഷന്‍ ചുണ്ടിക്കാട്ടുന്നു. ആര്‍എസ്എസ് അനുഭാവമുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സിപിഎം-കോണ്‍ഗ്രസ് സംഘടനകള്‍ക്ക് പുറമേ ആര്‍എസ്എസ് അനുകൂല സംഘടന രൂപീകരിക്കുന്നതിനു ശ്രമമുണ്ടായ കാര്യവും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.


പൊലീസ് സേനയില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പുകള്‍ സജീവമാണ്. പൊലീസ് ക്യാമ്പില്‍ ബീഫ് നിരോധനം പോലുള്ള കാര്യങ്ങള്‍ നടപ്പിലാക്കിയതും ഈ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധം മൂലമാണെന്നും അസോസിയേഷന്‍ ആരോപിക്കുന്നു. സംസ്ഥാന ആഭ്യന്തരവകുപ്പിനെ പലപ്പോഴും പ്രതിക്കൂട്ടിലാക്കുന്നതു കേന്ദ്രസര്‍ക്കാരിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഈ ഉദ്യോഗസ്ഥരുടെ നയങ്ങളാണെന്നും ചുണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കാര്യങ്ങള്‍ വേണ്ട രീതിയില്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നീക്കമാണെന്നും പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിക്കാനാണ് ഇവരുടെ തീരുമാനം. എറണാകുളത്ത് നടക്കുന്ന ജില്ലാക്കമ്മിറ്റി ഫ്രാക്ഷനില്‍ ഇത് സംബന്ധിച്ച വിമര്‍ശനം അറിയിക്കാനാണ് നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

കുമ്മനം ഉള്‍പ്പെടെ നാല് ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പോലീസ് ഉന്നതരുടെ ഒത്താശയുണ്ടോയൊന്നു പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചനകള്‍. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയതും ജനകീയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താനുള്ള ശ്രമവും ദേശീയ ഗാന വിവാദവുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയവയും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുമെന്നാണ് സൂചന.