ആശങ്കയോടെ തമിഴ്നാട്; കേരളാതിർത്തിയിലും ജാഗ്രത

ജയലളിതയുടെ രോഗശാന്തിക്കായി സംസ്ഥാനത്ത് ഉടനീളം വിശേഷാല്‍ പൂജകളും, പ്രവചനങ്ങളും നടന്നുവരികയാണ്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയലളിതയുടെ ആരോഗ്യത്തിനായി പ്രത്യേക പൂജ നടത്തിയിരുന്നു.

ആശങ്കയോടെ തമിഴ്നാട്; കേരളാതിർത്തിയിലും ജാഗ്രത

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കേരളത്തിലും സുരക്ഷ ശക്തമാക്കുന്നു. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേകം ജാഗ്രത പാലിക്കാന്‍ ഡിജിപി ലോകനാഥ് ബഹ്റ പോലീസിന് നിര്‍ദ്ദേശം നല്‍കി. 

ഇതിനിടെ അപ്പോളോ ആശുപത്രിയിലേക്ക് അണ്ണാ.ഡിഎംകെ പ്രവര്‍ത്തകര്‍ പ്രവഹിക്കുകയാണ്. അമ്മയുടെ നിലവിലെ ആരോഗ്യനില അറിയാതെ കരഞ്ഞു മുറവിളി കൂട്ടുന്ന ജനങ്ങളെ നിയന്ത്രിക്കുവാന്‍ കൂടുതല്‍ പോലിസിനെ തമിഴ്നാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വിന്യസിച്ചിട്ടുണ്ട്. അപ്പോളോ ആശുപത്രി കനത്ത പോലീസ് സംരക്ഷണയിലാണ്.


യന്ത്രങ്ങളുടെ സഹായത്തോടെ അമ്മയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍.

ഒൻപതു കമ്പനി കേന്ദ്രസേന വൈകാതെ ചെന്നെയില്‍ എത്തും. കൂടാതെ കേന്ദ്രസേനാ മേധാവികളോടും തമിഴ്നാട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശമുണ്ടായി. കൂടുതല്‍ കേന്ദ്രസേനയും ലഭ്യമായേക്കും

ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ആശുപത്രി അധികൃതരും സംസ്ഥാന മന്ത്രിമാരുമായി 10 മിനിറ്റ് നീളുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഗവര്‍ണര്‍ അപ്പോളോ ആശുപത്രിയില്‍ നിന്നും മടങ്ങിയത്. വിശദാംശങ്ങള്‍ നല്‍കിക്കൊണ്ടു രാജ്ഭവനില്‍ നിന്നും വാര്‍ത്താക്കുറിപ്പ്‌ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജയലളിതയുടെ രോഗശാന്തിക്കായി സംസ്ഥാനത്ത് ഉടനീളം വിശേഷാല്‍ പൂജകളും, പ്രവചനങ്ങളും നടന്നുവരികയാണ്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജയലളിതയുടെ ആരോഗ്യത്തിനായി പ്രത്യേക പൂജ നടത്തിയിരുന്നു.

Story by
Read More >>