നിലവിലുള്ള ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്: ശബരിമല പ്രവേശനത്തില്‍ നിന്നും തൃപ്തി ദേശായിയെ വിലക്കി സംസ്ഥാന സര്‍ക്കാര്‍

തന്റെ നിലപാടിനെ കേരളത്തിലെ ജനങ്ങള്‍ പൂര്‍ണമായും പിന്തുണക്കുമെന്നാണ് വിശ്വാസമെന്നും തൃപ്തി ദേശായ് വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായാണ് ദേവസ്വം മന്ത്രിതന്നെ പ്രസതാവനയുമായി രംഗത്തെത്തിയത്.

നിലവിലുള്ള ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്: ശബരിമല പ്രവേശനത്തില്‍ നിന്നും തൃപ്തി ദേശായിയെ വിലക്കി സംസ്ഥാന സര്‍ക്കാര്‍

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ വിലക്കി. നിലവിലുള്ള ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും സുപ്രീം കോടതി വിധിയുണ്ടാകാതെ ആചാരങ്ങളില്‍ മാറ്റം വരുത്തില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഒരാഴ്ചക്കുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള ദിവസം തീരുമാനിക്കുമെന്നും ശബരിമലയില്‍ സന്ദര്‍ശനം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് ഇനി പിന്നോട്ടില്ലെന്നും തൃപ്തി ദേശായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനുവരി മധ്യത്തോടെ ശബരിമലയില്‍ പ്രവേശിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു പറഞ്ഞ തൃപ്തി സര്‍ക്കാരിന്റെ പിന്തുണയും ആവശ്യപ്പെട്ടിരുന്നു.

തന്റെ നിലപാടിനെ കേരളത്തിലെ ജനങ്ങള്‍ പൂര്‍ണമായും പിന്തുണക്കുമെന്നാണ് വിശ്വാസമെന്നും തൃപ്തി ദേശായ് വ്യക്തമാക്കിയിരുന്നു. ഇതിനു മറുപടിയായാണ് ദേവസ്വം മന്ത്രിതന്നെ പ്രസതാവനയുമായി രംഗത്തെത്തിയത്.

Read More >>