57 ലക്ഷം നിക്ഷേപകരെ കേന്ദ്ര സർക്കാർ ദ്രോഹിക്കുന്നുവെന്ന് സഹകരണ ബാങ്കുകൾ സുപ്രീം കോടതിയിൽ

കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. നെറ്റ് ബാങ്കിങ് സൗകര്യമില്ല, കള്ളനോട്ടുകൾ തിരിച്ചറിയാനുള്ള സൗകര്യങ്ങളില്ല തുടങ്ങിയ കാരണങ്ങളാണ് കേന്ദ്രസർക്കാർ സഹകരണ ബാങ്കുകൾക്കെതിരെ ഉന്നയിച്ചത്.

57 ലക്ഷം നിക്ഷേപകരെ കേന്ദ്ര സർക്കാർ ദ്രോഹിക്കുന്നുവെന്ന് സഹകരണ ബാങ്കുകൾ സുപ്രീം കോടതിയിൽ

കള്ളനോട്ട് കണ്ടുപിടിക്കാൻ സംവിധാനമുണ്ടെന്ന് സഹകരണ ബാങ്കുകൾ സുപ്രീം കോടതിയിൽ. കേന്ദ്രസർക്കാരിന്റെ വാദങ്ങൾ തെറ്റാണെന്നും സഹകരണ ബാങ്കുകൾ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. സഹകരണ ബാങ്കുകളുടെ പ്രതിസന്ധിക്കെതിരെ കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും സഹകരണ ബാങ്കുകൾ എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

തങ്ങളിൽ വിശ്വാസമർപ്പിച്ച 57 ലക്ഷം നിക്ഷേപകരെയാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ ദ്രോഹിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം സഹകരണ ബാങ്കുകളെ പഴയ നോട്ട് മാറ്റി നൽകുന്നതിൽനിന്നും മാറ്റി നിർത്തിയത് മനപ്പൂർവ്വമാണെന്നുള്ള വാദമാണ് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കായത്. സഹകരണ ബാങ്കുകൾക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നപേരിലാണ് അനുമതി നിഷേധിച്ചതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.


സഹകരണ ബാങ്കുകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രവർത്തിക്കുന്നതെന്ന സർക്കാർ വാദത്തിനെതിരെ നബാർഡ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പതിനാല് ജില്ലാ ബാങ്കുകളും എല്ലാ ചട്ടങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നബാർഡ് വ്യക്തമാക്കി. കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നില്ല, നെറ്റ് ബാങ്കിങ് സൗകര്യമില്ല, കള്ളനോട്ടുകൾ തിരിച്ചറിയാനുള്ള സൗകര്യങ്ങളില്ല തുടങ്ങിയ കാരണങ്ങളാണ് കേന്ദ്രസർക്കാർ സഹകരണ ബാങ്കുകൾക്കെതിരെ ഉന്നയിച്ചത്.

Read More >>