ഈ പൂക്കളും ഫലങ്ങളും കണ്ട് സന്തോഷിക്കരുത്; വരാന്‍ പോകുന്ന കൊടും വരള്‍ച്ചയുടെ സൂചനകളാണവ

മാര്‍ച്ചു മാസത്തിലുണ്ടാകേണ്ട ചൂടാണ് ഈ ഡിസംബര്‍ മാസത്തില്‍ അനുഭവപ്പെടുന്നത്. കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായാണ് സസ്യങ്ങള്‍ ഈ സമയത്തു പൂക്കുകയും കായ്ക്കുകയുമൊക്കെ ചെയ്യുന്നത്. ഇതൊരുനല്ല സൂചനയല്ലെന്നും സുദേവന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

ഈ പൂക്കളും ഫലങ്ങളും കണ്ട് സന്തോഷിക്കരുത്; വരാന്‍ പോകുന്ന കൊടും വരള്‍ച്ചയുടെ സൂചനകളാണവ

ഡിസംബര്‍ കഴിഞ്ഞു ജനുവരിയിലേക്കു കടക്കുന്നതേയുള്ളുവെങ്കിലും വഴിവക്കിലുള്ള കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പൂവിട്ടു തുടങ്ങേണ്ട പ്ലാവുകളില്‍ ചക്കകള്‍ പാകമായി നില്‍ക്കുന്നു. സീസണ്‍ തുടങ്ങുന്നതിനു മുമ്പുതന്നെ മാവുകളില്‍ മാങ്ങകളും നിറഞ്ഞു കഴിഞ്ഞു. എന്നാല്‍ കാലാവസ്ഥയിലുണ്ടായ സമൂലമാറ്റം ഒരിക്കലും സന്തോഷം പകരുന്നതല്ല. വരുന്ന വേനല്‍ക്കാലം വറുതിയുടേതുകൂടിയാകുമെന്ന മുന്നറിയിപ്പാണ് ഈ സൂചനകളിലൂടെ പ്രകൃതി നല്‍കുന്നത്.


[caption id="attachment_70129" align="aligncenter" width="648"] ഫോട്ടോ: സാബു കോട്ടപ്പുറം (നാരദാ ന്യൂസ്)[/caption]

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ കടും വേനലില്‍ പുവിടേണ്ട കണിക്കൊന്നയും മറ്റും ഡിസംബര്‍ മാസത്തില്‍ പൂവിട്ട സംഭവം വരുന്ന വേനല്‍ക്കാലത്തിന്റെ കാഠിന്യം വലുതാണെന്ന സൂചനയാണു നല്‍കുന്നതെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ് സുദേവന്‍ പറയുന്നു. മാര്‍ച്ച് മാസത്തിലുണ്ടാകേണ്ട ചൂടാണ് ഈ ഡിസംബര്‍ മാസത്തില്‍ അുഭവപ്പെടുന്നത്. കാലാവസ്ഥ മാറുന്നതിന്റെ ഭാഗമായാണ് സസ്യങ്ങള്‍ ഈ സമയത്തു പൂക്കുകയും കായ്ക്കുകയുമൊക്കെ ചെയ്യുന്നത്. ഇതൊരുനല്ല സൂചനയല്ലെന്നും സുദേവന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.
''താപനില അനുസരിച്ചാണ് വൃക്ഷങ്ങളും സസ്യങ്ങളും പൂക്കാനും കായ്ക്കാനുമുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. മാര്‍ച്ചിലെ ചൂട് ഡിസംബറില്‍ അനുഭവപ്പെടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിനനുസരിച്ച് കണിക്കൊന്നയും പ്ലാവുമൊക്കെ പൂവിടുന്നു. എന്നാല്‍ ഇവിടെ മനസ്സിലാക്കാനുള്ള കാര്യം, ഡിസംബറില്‍ അനുഭവപ്പെടുന്ന ചൂട് ഇത്രയാണെങ്കില്‍ വേനല്‍ അതിന്റെ കാഠിന്യത്തില്‍ നില്‍ക്കുന്ന ഏപ്രില്‍- മെയ് മാസങ്ങളിലെ ചൂട് എത്രയാണെന്നുള്ളതാണ്. മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ മനുഷ്യര്‍ക്ക് വരുന്ന വേനല്‍ താങ്ങാന്‍ കഴിയാത്തതാകുമെന്നുള്ള കാര്യം വ്യക്തമാണ്.''

- എസ് സുദേവന്‍, കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍കേരളത്തിനു പതിവായി കിട്ടുമായിരുന്ന കാലവര്‍ഷങ്ങളായ ഇടവപ്പാതിയിലും തുലാവര്‍ഷത്തിലും വന്‍ കുറവാണ് വന്നിട്ടുള്ളത്. തുലാവര്‍ഷത്തില്‍ സംസ്ഥാനത്തു 75 ശതമാനം കുറവാണ് ഈ സീസണില്‍ അനുഭവപ്പെട്ടത്. ശൈത്യ മാസമായാണ് ഡിസംബര്‍ പൊതുവേ അറിയപ്പെടുന്നതെങ്കിലും ശൈത്യം ഒട്ടുമില്ലാത്ത അവ്‌സഥയിലാണു മാസം. രാരതിപോലും ഫാന്‍ ഇല്ലെങ്കില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥ. ഇതിനിടയില്‍ തലസ്ഥാന ജില്ലയില്‍ നിന്നും ഒരു സൂര്യാഘാത മരണവും റിപ്പോര്‍ട്ടു ചെയ്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ വേനലിനെതിരെ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ സൂര്യാഘാത മരണങ്ങള്‍ രണ്ടക്കം കടക്കുമെന്നും കാലാവസ്ഥ നിരീക്ഷകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു.

സംസ്ഥാനത്തു ഭൂഗര്‍ഭജലനിരപ്പും അതിഭീകരമായ അവസ്ഥയിലേക്കു താഴ്ന്നു കഴിഞ്ഞു. മഴക്കുറവുമൂലം ഡിസംബര്‍ മാസത്തോടെ കിണറുകള്‍ വറ്റിത്തുടങ്ങിയതിനു പിന്നാലെയാണു ഭൂഗര്‍ഭ ജലനിരപ്പിലും വന്‍ കുറവു അനുഭവപ്പെട്ടു തുടങ്ങിയത്. ഭൂഗര്‍ഭ ജലനിരപ്പ് ഏകദേശം രണ്ടടിയോളം താഴ്ന്നതായി ഭൂജലവകുപ്പു തിരുവനന്തപുരം ജില്ലാ ഓഫീസര്‍ വില്‍സന്‍ വെളിപ്പെടുത്തി. ജനുവരി 15 വരെ കാലാവസ്ഥ ഈ രീതിയില്‍ തുടര്‍ന്നാല്‍ നാലടിയോളം ജലനിരപ്പു താഴുമെന്നും അദ്ദേഹം പറഞ്ഞു.
''മഴപെയ്യുമ്പോള്‍ മണ്ണില്‍ ശേഖരിക്കുന്ന ജലമാണ് കിണറുകളിലൂടെ ലഭിക്കുന്നത്. ഭൂഗര്‍ഭജലം ഭൂമിക്കടിയിലെ പാറകളിലും മറ്റും ശേഖരിക്കപ്പെടുന്നതാണ്. വേനല്‍ മൂലം മണ്ണിലെ ജലം നീരാവിയായി പോയാലും ഭൂഗര്‍ഭജലത്തിനു വലിയ കുറവുവരുന്നതല്ല. പക്ഷേ ഇപ്പോള്‍ സാഹചര്യം അങ്ങനെയല്ല. മണ്ണിലെ ജലം ഏകദേശം നഷ്ടപ്പെട്ടു കഴിഞ്ഞു. അതിന്റെ ഫലമായാണു കിണറുകള്‍ ഭൂരിഭാഗവും വറ്റിയത്. ഈ നില ഇങ്ങനെ തുടരുകയാണെങ്കില്‍ വരുന്ന ജനുവരി മദ്ധ്യത്തോടെ ഭൂഗര്‍ഭ ജലനരിപ്പിന് കുറവുണ്ടാകുകയും അതുവഴിയുള്ള ജലവിതാനത്തെ ബാധിക്കുകയും ചെയ്യും.''

-വില്‍സന്‍, ഭൂജലവകുപ്പ്, തിരുവനന്തപുരംഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ കുറവു വരുന്നതോടെ ഏപ്രില്‍- മെയ് മാസങ്ങളില്‍ ജലക്ഷാമം ഇപ്പോള്‍ കരുതു്‌നതിലും രൂക്ഷമാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം. വരുന്ന വേനലിന്റെ കാഠിന്യം മുന്‍കൂട്ടിക്കണ്ടു വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നു സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Read More >>