കുടുംബ തര്‍ക്കം; അമ്മയ്‌ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിന് കുട്ടിയെ തല്ലിയ എസ്‌ഐ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷന്‍

പ്രസ്തുത സംഭവത്തില്‍ പ്രതി സിഎസ് ഷാരോണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന കുരുവിള എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷന്‍ ഫുള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

കുടുംബ തര്‍ക്കം; അമ്മയ്‌ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിന് കുട്ടിയെ തല്ലിയ എസ്‌ഐ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷന്‍

കുടുംബതര്‍ക്കത്തെത്തുടര്‍ന്ന് വേര്‍പിരിഞ്ഞു നില്‍ക്കുന്ന അമ്മയ്‌ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിന് പതിനാലുകാരനെ തല്ലിയ സബ് ഇന്‍സ്‌പെക്ടര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. പണം നല്‍കുന്നതില്‍ എസ്‌ഐ വീഴ്ച വരുത്തുന്ന പക്ഷം അദ്ദേഹത്തിന്റെ ശമ്പളത്തില്‍ നിന്നും ഈ തുക ഈടാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവിക്കും എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.


പ്രസ്തുത സംഭവത്തില്‍ പ്രതി സിഎസ് ഷാരോണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, മീന കുരുവിള എന്നിവര്‍ ഉള്‍പ്പെട്ട കമ്മീഷന്‍ ഫുള്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

അമ്മയ്‌ക്കൊപ്പം പോകന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ വച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഎസ് ഷാരോണ്‍ കുട്ടിയെ മര്‍ദ്ദിച്ചതായാണ് ആരോപണം. മാധ്യമ വാര്‍ത്തകളെത്തുടര്‍്‌നാണ് സ്വമേധയാ കേസെടുത്ത് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

Read More >>