മഞ്ഞ നിറം വിലക്കിയ ഡല്‍ഹി സ്‌റ്റേഡിയത്തില്‍ ആരാധകർ ബ്ലാസ്‌റ്റേഴ്‌സിനായി ആര്‍പ്പുവിളിച്ചത് ഒളിച്ചുകടത്തിയ ജഴിസികളണിഞ്ഞുകൊണ്ട്

മത്സരത്തിനോടനുബന്ധിച്ചു സ്‌റ്റേഡിയത്തിന്റെ ചില ഗേറ്റുകളില്‍ ഡല്‍ഹി ഡൈനാമോസിന്റെ ആള്‍ക്കാരായിരുന്നു കാവല്‍ നിന്നിരുന്നത്. ഈ ഗേറ്റുകളിലാണു കേരളത്തിന്റെ ആരാധകര്‍ കൊണ്ടുവന്ന മഞ്ഞനിറമുള്ള വസ്തുക്കള്‍ വിലക്കിയത്. സാധനങ്ങള്‍ പിടിച്ചു വയ്ക്കുന്നതുമായി ബന്ധപ്പെട്ടു കേരളത്തിന്റെ ആരാധകരും സ്‌റ്റേഡിയം അധികൃതരും തമ്മില്‍ പലപ്പോഴും വാക്കേറ്റംവരെയുണ്ടായി.

മഞ്ഞ നിറം വിലക്കിയ ഡല്‍ഹി സ്‌റ്റേഡിയത്തില്‍ ആരാധകർ ബ്ലാസ്‌റ്റേഴ്‌സിനായി ആര്‍പ്പുവിളിച്ചത് ഒളിച്ചുകടത്തിയ ജഴിസികളണിഞ്ഞുകൊണ്ട്

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ രണ്ടാം പാദ സെമയില്‍ ഡല്‍ഹി ഡൈനാമോസിനോടു കേരള ബ്ലാസ്‌റ്റേഴ്‌സ് പൊതുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കേരളത്തിനു വേണ്ടി ആര്‍പ്പുവിളിച്ചത് ഒളിച്ചുകടത്തിയ ജഴ്‌സിയും മഞ്ഞക്കൊടികളുമായാണ്. മത്സരത്തിനു മുമ്പ് ഡല്‍ഹി ഡൈനാമോസിന്റെ ജഴ്സിയും വെള്ള കൊടിയും സ്‌റ്റേഡിയത്തിലേക്കു കടത്തിവിട്ടപ്പോള്‍ അധികൃതര്‍ കേരളത്തിന്റെ മഞ്ഞ ജഴ്സിയും കൊടിയും ഷാളും വിലക്കുകയായിരുന്നു. മാധ്യമം ദിനപത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.


മത്സരത്തിനോടനുബന്ധിച്ചു സ്‌റ്റേഡിയത്തിന്റെ ചില ഗേറ്റുകളില്‍ ഡല്‍ഹി ഡൈനാമോസിന്റെ ആള്‍ക്കാരായിരുന്നു കാവല്‍ നിന്നിരുന്നത്. ഈ ഗേറ്റുകളിലാണ് കേരളത്തിന്റെ ആരാധകര്‍ കൊണ്ടുവന്ന മഞ്ഞനിറമുള്ള വസ്തുക്കള്‍ വിലക്കിയത്. സാധനങ്ങള്‍ പിടിച്ചു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആരാധകരും സ്‌റ്റേഡിയം അധികൃതരും തമ്മില്‍ പലപ്പോഴും വാക്കേറ്റംവരെയുണ്ടായി.

മഞ്ഞ ജഴ്‌സി അണിഞ്ഞെത്തിയ ആരാധകരുടെ ജഴ്‌സി അഴിച്ചുവാങ്ങിയ ശേഷമാണു സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ സമ്മതിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മലയാളി മാധ്യമപ്രവര്‍ത്തകരുടെ ഇടപെടല്‍മൂലം ചിലര്‍ക്കു സ്‌റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാന്‍ സാധിച്ചുവെങ്കിലും ഭൂരിഭാഗം പേര്‍ക്കും തങ്ങളുടെ വസ്തുക്കള്‍ വെളിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഒടുവില്‍ പലരും ജഴ്‌സിയും കൊടിയും വസ്ത്രത്തിനുള്ളിലും മറ്റും ഒളിപ്പിച്ചു സ്‌റ്റേഡിയത്തില്‍ കടത്തുകയായിരുന്നു.

ഐഎസ്എല്ലില്‍ ഇഷ്ട ടീമിനും കളിക്കാരനും ആശംസകള്‍ നേരുന്ന പ്ലക്കാര്‍ഡുകള്‍ സൗജന്യമായി തയാറാക്കി നല്‍കുന്ന കൗണ്ടര്‍ സംഘാടകള്‍ സ്‌റ്റേഡിയത്തിനു പുറത്തു സജ്ജീകരിച്ചിരുന്നു. അവിടെ നിന്നും കാര്‍ഡുകള്‍ തയ്യാറാക്കി വന്നവരേയും അകത്തുകയറ്റിയില്ല എന്ന പരാതി ഉയരുന്നുണ്ട്. ഒടുവില്‍ ഒളിപ്പിച്ചു കടത്തിയ വസ്തുക്കളമായാണ് മലയാളികള്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ജയ് വിളിച്ചത്.

Read More >>