സര്‍ക്കാരിലോ പാര്‍ട്ടികാര്യങ്ങളിലോ ഇടപെടരുതെന്ന് ബന്ധുക്കള്‍ക്ക് ശശികലയുടെ കര്‍ശന നിര്‍ദ്ദേശം

പാര്‍ട്ടിയോഗത്തിലും ശശികല ഇക്കാര്യം സൂചിപ്പിച്ചതായാണ് വിവരങ്ങള്‍.തന്റെ ബന്ധുക്കളുടെ ഒരു നിര്‍ദ്ദേശവും മന്ത്രിമാരോ അവര്‍ക്കൊപ്പമുള്ളവരെ സ്വീകരിക്കേണ്ടതില്ലെന്നും ശശികല പാര്‍ട്ടിയോഗത്തില്‍ പറഞ്ഞു

സര്‍ക്കാരിലോ പാര്‍ട്ടികാര്യങ്ങളിലോ ഇടപെടരുതെന്ന് ബന്ധുക്കള്‍ക്ക് ശശികലയുടെ കര്‍ശന നിര്‍ദ്ദേശംചെന്നൈ: ഭരണകാര്യങ്ങളിലും പാര്‍ട്ടികാര്യങ്ങളിലും ഇടപെടരുതെന്ന് ജയലളിതയുടെ ഉറ്റതോഴി ശശികല തന്റെ കുടുബാംഗങ്ങള്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കിതായി റിപ്പോര്‍ട്ടുകള്‍.
ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വച്ച് തന്റെ കുടുംബാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശശികല ഇത്തരമൊരു താക്കീത് നല്‍കിയിരിക്കുന്നത്.

പാര്‍ട്ടിയോഗത്തിലും ശശികല ഇക്കാര്യം സൂചിപ്പിച്ചതായാണ് വിവരങ്ങള്‍.തന്റെ ബന്ധുക്കളുടെ ഒരു നിര്‍ദ്ദേശവും മന്ത്രിമാരോ അവര്‍ക്കൊപ്പമുള്ളവരെ സ്വീകരിക്കേണ്ടതില്ലെന്നും ശശികല പാര്‍ട്ടിയോഗത്തില്‍ പറഞ്ഞു.

ഇതിന് തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം, മറ്റു സീനിയര്‍ മന്ത്രിമാര്‍, ഉന്നതഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പോയസ് ഗാര്‍ഡനിലെത്തി ശശികലയെ കണ്ടിരുന്നു.

ശശികല തുടര്‍ന്നും പോയസ് ഗാര്‍ഡിനില്‍ താമസിക്കാനാണ് സാധ്യതയെന്നും ഇപ്പോള്‍
അവിടെ താമസിക്കുന്ന ബന്ധുക്കളോട് അവിടം വിടാനും ശശികല ആവശ്യപ്പെട്ടിട്ടുണ്ട്. ശശികലയുടെ അന്തരിച്ച സഹോദരന്‍ ജയരാമന്റെ ഭാര്യ ഇളവരശി മാത്രം പോയസ് ഗാര്‍ഡനില്‍ തങ്ങുമെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയലളിതയുടെ മരണത്തോടെ പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുകിയ ശശികലയ്ക്കെതിരെ ഇതിനോടകം നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അതേസമയം ജയലളിത അന്തരിച്ചതിന് ശേഷമുള്ള ആദ്യ തമിഴ്‌നായ് മന്ത്രിസഭാ യോഗം ഇന്ന് ചേരും. രാവിലെ 11ന്് സെക്രട്ടറിയേറ്റിലാണ് യോഗം

Read More >>