അപമര്യാദയായി പെരുമാറിയതായി സഞ്ജുവിനെതിരെ ആരോപണം; കെസിഎ അന്വേഷണം പ്രഖ്യാപിച്ചു

ഇത്തവണ മുംബൈ ബ്രബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സഞ്ജു അച്ചടക്ക ലംഘനം നടത്തിയതെന്നാണ് ആരോപണം.

അപമര്യാദയായി പെരുമാറിയതായി സഞ്ജുവിനെതിരെ ആരോപണം; കെസിഎ അന്വേഷണം പ്രഖ്യാപിച്ചു

രഞ്ജി മത്സരത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് ദേശീയ ടീമിൽ ഇടം നേടിയ മലയാളി ക്രിക്കറ്റ് താരം സഞ്ചു സാസണെതിരെ കേരള ക്രിക്കറ്റ് അസോസിയേഷൻ അന്വേഷണം (കെസിഎ). ആരോപണം ഉയർന്നതിനെത്തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിക്കാനാണ് കെസിഎ തീരുമാനം.

ഇത്തവണ മുംബൈ ബ്രബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് സഞ്ജു അച്ചടക്ക ലംഘനം നടത്തിയതെന്നാണ് ആരോപണം. മത്സരത്തിനിടെ അധികൃതരുടെ അനുവാദമില്ലാതെ പുറത്ത് പോയതാണ് പരാതിയുടെ തുടക്കം. ചട്ടവിരുദ്ധമായി പുറത്ത് പോയ സഞ്ജു ഏറെ വൈകിയാണ് ക്യാമ്പിൽ തിരികെയെത്തിയത്.

ഗോവയിൽ നടന്ന മത്സരത്തിനിടെ പൂജ്യം നിലയിൽ പുറത്തായ സഞ്ജു ഡ്രസിങ് റൂമിലെത്തി പരുഷമായി പെരുമാറിയതിനെതിരെയും പരാതിയുണ്ട്. ഇക്കാര്യം കെസിഎ പ്രസിഡന്റും ബിസിസിഐ വൈസ്പ്രസിഡന്റുമായ ടിസി മാത്യു സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ സഞ്ജുവിനെതിരായ ആരോപണങ്ങൾ നിഷേധിച്ച് സഞജുവിന്റെ അച്ഛൻ രംഗത്തെത്തിയിട്ടുണ്ട്.

Read More >>