ഓഫ്‌ റോഡ്‌ പ്രേമികള്‍ക്കായി കാവസാക്കിയുടെ പുതിയ 2 ബൈക്കുകള്‍

ബജാജ് ഓട്ടോയാണ് ജപ്പാന്‍ കമ്പനിയായ കാവസാക്കിയുടെ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.

ഓഫ്‌ റോഡ്‌ പ്രേമികള്‍ക്കായി കാവസാക്കിയുടെ പുതിയ 2 ബൈക്കുകള്‍

ഇന്ത്യൻ വിപണിയിലേക്ക് അന്താരാഷ്ട്ര നിലവാരത്തിൽ നിന്നും കാവസാക്കിയുടെ രണ്ടു ബൈക്കുകൾ എത്തുന്നു. സ്‌പോർട്സ് പ്രേമികളെയാണ് ഈ മോഡലുകൾ ലക്ഷ്യം വയ്ക്കുന്നത്.

99 cc, സിംഗിൽ സിലണ്ടർ 2 സ്ട്രോക്ക് ഓഫ് റോഡറായ KX 100 ആണ് ഒരു മോഡൽ. 77 കിലോ മാത്രമാണ് 6 സ്പീഡ് ഉള്ള ഈ വാഹനത്തിന്റെ ഭാരം.യൂണി ട്രാക്ക് മോണോഷോക്കും ടെലിസ്കോപിക്ക് ഫോർക്ക് സംവിധാനവും ഈ മോഡലിൽ ലഭ്യമാണ്. 4.68 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

249 cc, സിംഗിൽ സിലണ്ടർ 4 സ്ട്രോക്ക് ലിക്വിഡ് കൂൾ സംവിധാനങ്ങളാണ് KX 250F മോഡലിൽ ഉള്ളത്. 106 കിലോ ഭാരവും 5 സ്പീഡുമുള്ള ഈ ബൈക്കിൽ ഷോവാ സസ്പെൻഷൻ സംവിധാനവുമുണ്ട്. എക്സ് ഷോറൂം വില 7.14 ലക്ഷം.

ഇളം പച്ച നിറത്തില്‍ മാത്രമാണ് ഈ രണ്ടു മോഡലുകളും ഇപ്പോള്‍ ലഭിക്കുന്നത്. ബജാജ് ഓട്ടോയാണ് ജപ്പാന്‍ കമ്പനിയായ കാവസാക്കിയുടെ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.