ഉപഭോക്താവിനെ കബളിപ്പിച്ച് ജിയോ സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്തു വിൽപ്പന; പോലീസ് അന്വേഷണം തുടങ്ങി

സിം കാർഡുകൾ വാങ്ങാനായി എത്തുന്നവരിൽ നിന്നും ഒരു തവണ വിരലടയാളം എടുത്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വിരലടയാളം ശരിക്ക് പതിഞ്ഞില്ലെന്ന് കാട്ടി വീണ്ടും വിരലടയാളം പതിപ്പിച്ചാണ് മറ്റൊരു സിം കാർഡ് ആക്ടിവേറ്റ് ചെയ്യുന്നത്.

ഉപഭോക്താവിനെ കബളിപ്പിച്ച് ജിയോ സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്തു വിൽപ്പന; പോലീസ് അന്വേഷണം തുടങ്ങി

കാസർഗോഡ്: ഉപഭോക്താവിനെ കബളിപ്പിച്ച് വിരലടയാളം ഉപയോഗപ്പെടുത്തി നിരവധി ജിയോ സിം കണക്ഷനുകൾ വിറ്റഴിക്കുന്നെന്ന വിവരത്തെ തുടർന്ന് നഗരത്തിൽ വ്യാപക പോലീസ് റെയ്ഡ്. വഴിയരികിലെ താത്കാലിക സ്റ്റാളുകളിലും കടകളിലും നടത്തിയ റെയ്‌ഡിൽ ഇത്തരത്തിൽ വില്പനക്ക് തയ്യാറാക്കി വച്ചിരുന്ന സിം കാർഡുകൾ പോലീസ് പിടിച്ചെടുത്തു.

സിം കാർഡുകൾ വാങ്ങാനായി എത്തുന്നവരിൽ നിന്നും ഒരു തവണ വിരലടയാളം എടുത്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വിരലടയാളം ശരിക്ക് പതിഞ്ഞില്ലെന്ന് കാട്ടി വീണ്ടും വിരലടയാളം പതിപ്പിച്ചാണ് മറ്റൊരു സിം കാർഡ് ആക്ടിവേറ്റ് ചെയ്യുന്നത്.

ഇത്തരത്തിൽ ആക്ടിവേറ്റ് ചെയ്യുന്ന സിം കാർഡുകൾ കൂടിയ തുകയ്ക്ക് വിറ്റഴിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത സിം കാർഡുകളുടെ വിവരങ്ങൾ പോലീസ് ജിയോ അധികൃതരിൽ നിന്നും തേടിയതായാണ് വിവരം. ഇത്തരത്തിൽ വിറ്റഴിച്ച സിം കാർഡുകൾ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങിയിട്ടുണ്ട്. അന്യ സംസ്ഥാനത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഇത്തരത്തിലുള്ള സിം കാർഡുകൾ സ്വന്തമാക്കിയെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

Read More >>