കാസർകോഡ് സെൻട്രൽ ബാങ്ക് ശാഖയിൽ നിന്നു പണം കൊണ്ടുപോയത് എറണാകുളത്തെ ചെസ്റ്റിലേക്ക്; സാധാരണ നടപടിക്രമമെന്നു ബാങ്കിന്റെ വിശദീകരണം

കഴിഞ്ഞ ദിവസം അസമയത്ത് ബാങ്കിൽ നിന്നും പണം കടത്തിയെന്ന ദൃക്‌സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബാങ്ക് അധികൃതർ വിശദീകരണവുമായി രംഗത്ത് വന്നത്.

കാസർകോഡ് സെൻട്രൽ ബാങ്ക് ശാഖയിൽ നിന്നു പണം കൊണ്ടുപോയത് എറണാകുളത്തെ ചെസ്റ്റിലേക്ക്; സാധാരണ നടപടിക്രമമെന്നു ബാങ്കിന്റെ വിശദീകരണം

കാസർകോഡ്: നഗരത്തിലെ സെൻട്രൽ ബാങ്ക് ശാഖയിൽ നിന്നും പണം കൊണ്ടുപോയത് എറണാകുളത്തെ ബാങ്ക് ചെസ്റ്റിലേക്കെന്ന് ബാങ്ക് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസം അസമയത്ത് ബാങ്കിൽ നിന്നും പണം കടത്തിയെന്ന ദൃക്‌സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബാങ്ക് അധികൃതർ വിശദീകരണവുമായി രംഗത്ത് വന്നത്.

ബാങ്കിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ പണം കോഴിക്കോട് ശാഖയിൽ എത്തിച്ച് തിരികെ ജോലിക്ക് ഹാജരാകേണ്ടതിനാലാണ് പുലർച്ചെ പണമെടുക്കാനായി ഉദ്യോഗസ്ഥർ ബാങ്കിലെത്തിയത്. ബാങ്ക് ഉദ്യോഗസ്ഥർക്ക് പുറമെ സംഘത്തിലുണ്ടായിരുന്നത് ഡ്രൈവറായിരുന്നുവെന്നും ബാങ്കിന്റെ വിശദീകരണത്തിൽ ഉണ്ട്.


ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരുടെയും മറ്റൊരു ഉദ്യോഗസ്ഥനെയും നേതൃത്വത്തിൽ പണം കോഴിക്കോട് ശാഖയിൽ എത്തിച്ചതിന് രേഖകൾ ഉണ്ടെന്നും ബാങ്ക് അധികൃതർ പറയുന്നു. ഒരു കോടി രൂപ കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായാൽ മാത്രമേ പോലീസ് സംരക്ഷണം ആവശ്യമുള്ളൂ എന്നുമാണ് ബാങ്ക് അധികൃതർ വിശദീകരിക്കുന്നത്‌. സംഭവത്തെക്കുറിച്ച് കാസർകോഡ് ടൗൺ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്നും പോലീസ് സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.