പോലീസിന്റെ മനോവീര്യ പ്രകടനം; കാസർഗോഡ് വാഹനപരിശോധനയ്ക്കിടെ യുവാക്കൾക്കു ക്രൂരമർദ്ദനം

രണ്ടു ബൈക്കുകളിലായി യാത്രചെയ്യുകയായിരുന്ന ഇവരെ പട്രോളിങ്ങിനിടെ കൈകാട്ടി നിർത്തിച്ചിരുന്നു. എന്നാൽ യുവാക്കളുടെ പക്കൽ മതിയായ രേഖകളുണ്ടായിരുന്നില്ല. ഇതേതുടർന്ന് ഇവരോട് കാസർകോട് പോലീസ് സ്റ്റേഷനിൽ രേഖകളുമായെത്താൻ പോലീസ് നിർദ്ദേശിച്ചു.

പോലീസിന്റെ മനോവീര്യ പ്രകടനം; കാസർഗോഡ് വാഹനപരിശോധനയ്ക്കിടെ യുവാക്കൾക്കു ക്രൂരമർദ്ദനം

കാസർഗോഡ്: വാഹന  പരിശോധനയ്ക്കിടെ യുവാക്കളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ബൈക്ക് യാത്രികരായ മുഹമ്മദ് ഷംസീർ (26), മുഹമ്മദ് സക്കീർ (24), ഹംസ മുഹമ്മദ് (28) എന്നിവർക്കാണ് പോലീസിന്റെ ക്രൂര മർദ്ദനമേറ്റത്. എന്നാൽ ഇവർ പോലീസിനെ കയ്യേറ്റം ചെയ്തെന്നുകാണിച്ച് ഇവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

രണ്ടു ബൈക്കുകളിലായി യാത്രചെയ്യുകയായിരുന്ന ഇവരെ പട്രോളിങ്ങിനിടെ കൈകാട്ടി നിർത്തിച്ചിരുന്നു. എന്നാൽ യുവാക്കളുടെ പക്കൽ മതിയായ രേഖകളുണ്ടായിരുന്നില്ല. ഇതേതുടർന്ന് ഇവരോട് കാസർകോട് പോലീസ് സ്റ്റേഷനിൽ രേഖകളുമായെത്താൻ പോലീസ് നിർദ്ദേശിച്ചു. സ്റ്റേഷനിൽ രേഖകളുമായെത്തിയ യുവാക്കളെ പോലീസ് സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

യുവാക്കളെ നിലത്തുകിടത്തി ബൂട്ടുപയോഗിച്ച് ചവിട്ടുകയും ലാത്തി ഉപയോഗിച്ച് തല്ലി ചതയ്ക്കുകയുമാണുണ്ടായതെന്ന് യുവാക്കൾ പറയുന്നു. ഇവർ കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവാക്കളെ മർദ്ദിച്ച അഞ്ച് പോലീസുകാർക്കെതിരെയും കേസെടുത്തതായി കാസർഗോഡ് എസ്ഐ അജിത്ത് നാരദാ ന്യൂസിനോട് പറഞ്ഞു.

Read More >>