ഡിഎംകെയുടെ അണിയം പിടിക്കാൻ സ്റ്റാലിൻ; എഐഎഡിഎംകെയിൽ അനിശ്ചിതത്വം

ഈ മാസം 20ന് പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേരുന്ന യോഗത്തിൽ പാർട്ടി അദ്ധ്യക്ഷനായി സ്റ്റാലിനെ നിയമിക്കാനാണ് സാധ്യത.

ഡിഎംകെയുടെ അണിയം പിടിക്കാൻ സ്റ്റാലിൻ; എഐഎഡിഎംകെയിൽ അനിശ്ചിതത്വം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ നീക്കവുമായി പ്രതിപക്ഷമായ ഡിഎംകെ. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡിഎംകെ അദ്ധ്യക്ഷനായ കരുണാനിധി വിശ്രമിക്കുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ആക്ടിംങ് പ്രസിഡന്റായി സ്റ്റാലിനെ നിയമിക്കാൻ നീക്കം നടക്കുന്നതെന്നാണ് സൂചന. ഈ മാസം 20ന് പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേരുന്ന യോഗത്തിൽ പാർട്ടി അദ്ധ്യക്ഷനായി സ്റ്റാലിനെ നിയമിക്കാനാണ് സാധ്യത.


2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽനിന്നുനയിച്ചത് സ്റ്റാലിനായിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചത് കരുണാനിധി തന്നെയായിരുന്നു. എന്നാൽ ജയലളിത തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും എഐഎഡിഎംകെയുടെ ഭൂരിപക്ഷം എഡിഎംകെ കുറച്ചിരുന്നു. ഡിഎംകെ പ്രതിപക്ഷ നേതാവായ സ്റ്റാലിൻ ഇപ്പോൾ ഡിഎംകെ ട്രഷറർ സ്ഥാനമാണു വഹിക്കുന്നത്. നേരത്തെ പിൻഗാമിയാരെന്നുള്ള തർക്കത്തെ തുടർന്ന് സ്റ്റാലിനും അർദ്ധ സഹോദരനായ അഴഗിരിയും തമ്മിൽ ഇടഞ്ഞിരുന്നു. ഇതേ തുടർന്ന് അഴഗിരിയ്ക്ക് പാർട്ടി വിടേണ്ട സാഹചര്യമുണ്ടായി. പിന്നീട് തന്റെ പിൻഗാമി സ്റ്റാലിനായിരിക്കുമെന്ന് കരുണാനിധി പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ജയലളിതയുടെ മരണത്തെതുടർന്ന് എഐഎഡിഎംകെയിൽ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധി ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ജയലളിതയുടെ തോഴി ശശികലയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കണമെന്ന് പനീർസെൽവം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

Read More >>