മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടുള്ള പിഡിപി മാര്‍ച്ച് കര്‍ണാടക പൊലീസ് തടഞ്ഞു

കര്‍ണ്ണാടകയിലെ മൂലഹള്ള ചെക്ക് പോസ്റ്റിന് സമീപം എത്തിയപ്പോഴാണ് ദേശീയപാത അടച്ചുകൊണ്ട് കര്‍ണ്ണാടക പൊലീസ് തടഞ്ഞത് മാര്‍ച്ച്‌ തടഞ്ഞത്.

മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടുള്ള പിഡിപി മാര്‍ച്ച് കര്‍ണാടക പൊലീസ് തടഞ്ഞു

സുല്‍ത്താന്‍ ബത്തേരി:  ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായ അബ്ദുല്‍നാസര്‍ അമ്ദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി കര്‍ണ്ണാടകതിര്‍ത്തിയില്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.

അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്ത പിഡിപിയുടെ  'വിധാന്‍ സൗധ' കര്‍ണ്ണാടക മാര്‍ച്ച് മുത്തങ്ങയില്‍ നിന്ന് ആരംഭിച്ചു, കര്‍ണ്ണാടകയിലെ മൂലഹള്ള ചെക്ക് പോസ്റ്റിന് സമീപം എത്തിയപ്പോഴാണ് ദേശീയപാത അടച്ചുകൊണ്ട് കര്‍ണ്ണാടക പൊലീസ് തടഞ്ഞത്.


ഇതേത്തുടര്‍ന്ന് കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു

മഅദ്‌നിയ്ക്ക് സാമൂഹ്യനീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനത്തിലാണ് പിഡിപി കര്‍ണ്ണാടക മാര്‍ച്ച് സംഘടിപ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ തന്നെ ഗുണ്ടല്‍പേട്ട് മുതല്‍ വയനാടതിര്‍ത്തി വരെ വന്‍ പൊലീസ് സന്നാഹം തയ്യാറായിരുന്നു.

ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍  ആറ് വര്‍ഷത്തോളമായി മഅ്ദനി ബ്ലാംഗ്ലൂര്‍ പരപ്പന അഗ്രഹാര  ജയിലിലും ആശുപത്രിയിലുമായി ചികിത്സയിലാണ്. 2014 ജൂലൈയില്‍ ബാംഗ്ലൂര്‍ വിട്ട് പോകരുതെന്ന ഉപാധികളോട് മഅ്ദനിക്ക് ജാമ്യം ലഭിച്ചിരുന്നു. ബാംഗ്ലൂര്‍ സൗഖ്യ, മണിപ്പാല്‍ ആശുപത്രികളിലായി ചികിത്സയിലാണിപ്പോള്‍ അദേഹം.

മഅ്ദനിയുടെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കി കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കുകയും അല്ലെങ്കില്‍ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. വിചാരണ പൂര്‍ത്തിയാക്കുന്നതില്‍ കര്‍ണ്ണാടക സര്‍ക്കാറിന്റെ സഹകരണമില്ലാത്ത സാഹചര്യത്തിലാണ് ഇത് അനിശ്ചിതമായി നീളുന്നത്


കല്‍പറ്റ എംഎല്‍എ സികെ ശശീന്ദ്രാണ് മാര്‍ച്ച് ഉത്ഘാടനം ചെയ്തു.  പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് മാര്‍ച്ചിനു നേതൃത്വം നല്‍കി.

Read More >>