കണ്ണൂരിൽ ഏക്കറുകണക്കിനു കണ്ടൽ കാട് കത്തി നശിച്ചു; സാമൂഹ്യവിരുദ്ധർ തീയിട്ടതെന്നു സംശയം

ധർമ്മടം - മുഴപ്പിലങ്ങാട് മേഖലയിൽ കണ്ടൽക്കാടുകൾ നിറഞ്ഞ നിരവധി തുരുത്തുകളുണ്ട്. പ്രകൃതിരമണീയമായ തുരുത്തുകൾ ജൈവവൈവിധ്യകേന്ദ്രങ്ങൾ കൂടിയാണ്. കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള കാരണങ്ങളാൽ ഇത്തരത്തിലുള്ള നിരവധി തുരുത്തുകൾ അപ്രത്യക്ഷ്യമായതായി മീൻപിടിത്തക്കാർ ഉൾപ്പെടെയുള്ള പ്രദേശവാസികൾ പറയുന്നു.

കണ്ണൂരിൽ ഏക്കറുകണക്കിനു കണ്ടൽ കാട് കത്തി നശിച്ചു; സാമൂഹ്യവിരുദ്ധർ തീയിട്ടതെന്നു സംശയം

കണ്ണൂർ: ധർമ്മടം മേലൂരിൽ ഏക്കറുകണക്കിനു കണ്ടൽ കാട് ദുരൂഹസാഹചര്യത്തിൽ കത്തി നശിച്ചു. കരയിൽ നിന്നും 100 മീറ്ററോളം അകലത്തിൽ അഴിമുഖത്തിന്‌ മധ്യത്തിലുള്ള തുരുത്തിലെ കണ്ടൽ കാടാണ് കത്തി നശിച്ചത്. പോലീസിനും ഫയർഫോഴ്‌സിനും തുരുത്തിൽ പെട്ടന്ന് എത്തിച്ചേരാൻ കഴിയാതിരുന്നത് തീ പടർന്നുപിടിക്കുന്നതിന് ഇടയാക്കി. ആളുകൾക്ക് കടന്നു ചെല്ലാൻ ഏറെ പ്രയാസമുള്ള തുരുത്ത് ഏറെക്കാലമായി സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്നു. സാമൂഹ്യവിരുദ്ധർ കണ്ടൽക്കാടിന് തീവച്ചതായാണ് പോലീസ് സംശയിക്കുന്നത്.


ധർമ്മടം - മുഴപ്പിലങ്ങാട് മേഖലയിൽ കണ്ടൽക്കാടുകൾ നിറഞ്ഞ നിരവധി തുരുത്തുകളുണ്ട്. പ്രകൃതിരമണീയമായ തുരുത്തുകൾ ജൈവവൈവിധ്യകേന്ദ്രങ്ങൾ കൂടിയാണ്. കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള കാരണങ്ങളാൽ ഇത്തരത്തിലുള്ള നിരവധി തുരുത്തുകൾ അപ്രത്യക്ഷ്യമായതായി മീൻപിടിത്തക്കാർ ഉൾപ്പെടെയുള്ള പ്രദേശവാസികൾ പറയുന്നു. പല തുരുത്തുകളും നിലവിൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങളാണ്.

കണ്ടൽക്കാടും തുരുത്തുകളും സംരക്ഷിക്കാൻ യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല. പരിസ്ഥിതി പ്രവർത്തകരോ സംഘടനകളോ ഇതുമായി ബന്ധപ്പെട്ട് മുന്നോട്ടു വന്നിട്ടില്ല.

Story by
Read More >>