കേസുകൾ പിൻവലിക്കുംവരെ നിരാഹാരമെന്ന് കമല്‍ സി ചവറ; ആശുപത്രിയില്‍ സത്യഗ്രഹം തുടങ്ങി

താന്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണെന്നും കേസുകള്‍ പിന്‍വലിക്കുന്നതു വരെയും പിണറായി കേരളത്തിലെ മനുഷ്യവകാശ പ്രവര്‍ത്തകരുമായി ചര്‍ച്ചക്കു തയ്യാറാവുന്നതുവരെയും സമരം തുടരുമെന്നും കമല്‍ സി വ്യക്തമാക്കി.

കേസുകൾ പിൻവലിക്കുംവരെ നിരാഹാരമെന്ന് കമല്‍ സി ചവറ; ആശുപത്രിയില്‍ സത്യഗ്രഹം തുടങ്ങി

കോഴിക്കോട്: തന്നെ ആശുപത്രിയില്‍ സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തതിനെതിരെ എഴുത്തുകാരന്‍ കമല്‍ സി ചവറ നിരാഹാര സമരം ആരംഭിച്ചു. കമല്‍ അഡ്മിറ്റായിരിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സമരം.

ദേശീയഗാനത്തെ അപമാനിച്ചെന്നാരോപിച്ച് നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത കമലിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയം അദ്ദേഹത്തെ കാണാന്‍ വന്നവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതില്‍ നദിയെന്ന യുവാവിനെ ഇന്നുരാവിലെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നദിക്കെതിരെ യുഎപിഎ ചുമത്തിയതായും പ്രചരണമുണ്ട്.


സാമൂഹികപ്രവര്‍ത്തകന്‍ ഷഫീഖിനെതിരെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ ഇതുകൂടാതെ സാമൂഹിക പ്രവര്‍ത്തകനും അധ്യാപകനുമായ സുദീപ് ബിന്‍ ആദില്‍ അമാനെതിരെയും കേസെടുത്തു. പോലീസിന്റെ നടപടിയില്‍ പ്രതീക്ഷിച്ച് താന്‍ നിരാഹാരം ആരംഭിച്ചതായി ഫേസ്ബുക്കിലൂടെയാണ് കമല്‍ സി അറിയിച്ചത്.

താന്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണെന്നും കേസുകള്‍ പിന്‍വലിക്കുന്നതു വരെയും പിണറായി കേരളത്തിലെ മനുഷ്യവകാശ പ്രവര്‍ത്തകരുമായി ചര്‍ച്ചക്കു തയ്യാറാവുന്നതുവരെയും സമരം തുടരുമെന്നും കമല്‍ സി വ്യക്തമാക്കി. ആശുപത്രിയിലെത്തിയ നദി തനിക്കുവേണ്ടി ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ആഹാരം വേണ്ടെന്നു താന്‍ തീരുമാനിച്ചതായും കമല്‍ പറയുന്നു. ആഹാരം പിണറായി വന്നു തിന്നൂ, അല്ലെങ്കില്‍ തന്നെ വെടിവെച്ചുകൊല്ലൂ എന്നും കമല്‍ സി ആവശ്യപ്പെടുന്നു.

കമല്‍ സി ചവറയുടെ ഫേസ്ബുക്ക് പോസ്റ്റ്Read More >>