സാറ് വരികയാണ് ഷമ്മി തിലകന്‍ കണക്ക്: കമല്‍ സി ചവറ പറയുന്നു

ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലെഴുതിയതിന് പോലീസ് അന്യായമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ച കമല്‍ സി. ചവറ പറയുന്നതു കേള്‍ക്കൂ. വീഡിയോ കാണൂ.

സാറ് വരികയാണ് ഷമ്മി തിലകന്‍ കണക്ക്: കമല്‍ സി ചവറ പറയുന്നു

കമല്‍ സി ചവറ ജാമ്യം ലഭിച്ചതിനു ശേഷം പോലീസ് സ്റ്റേഷനില്‍ വച്ച് സംസാരിക്കുന്നു:

"ഒരു നോവലിസ്റ്റാണ് കേട്ടോ. ഞാനൊരു തീവ്രവാദിയോ കുറ്റവാളിയോ ഒന്നുമല്ല. ഗ്രീന്‍ ബുക്സ് ഇറക്കിയ എന്റെ ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലിലെ ചില ഭാഗങ്ങള്‍ ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതു കൊണ്ടാണ് ഈ രജീഷ് സാര്‍ ജീപ്പും പിടിച്ച് ഇവിടെ വരെ വരുന്നത് എന്നുപറഞ്ഞാല്‍ ഞാനത് വിശ്വസിക്കുന്നില്ല".

സാറ് പറഞ്ഞത് ഇടിച്ചു ഞാന്‍ നട്ടെല്ലൊടിക്കുമെന്ന്. നട്ടെല്ലൊടിക്കാനാണ് ഞാന്‍ വന്നത്, നിനക്കിപ്പോള്‍ വയ്യാത്തോണ്ട് വിടുന്നുവെന്ന് . പിന്നെ ആദിവാസി സ്ത്രീയെയല്ലേ നീ കെട്ടിയത് എന്ന്. ആദിവാസി സ്ത്രീയെ അല്ലേ നീ കെട്ടിയതെന്ന് ചോദിക്കുന്നത്... അത് എസ് സി എസ് ടി അട്ട്രോസിറ്റി അല്ലേ... അത് ഒരു സബ് ഇന്‍സ്പെക്ടര്‍ പരസ്യമായിട്ട് വിളിച്ചു പറയ്യാ... എനിക്കറിയില്ല... കേരളത്തില്‍ ഇതും നടക്കും ഇതിലപ്പുറവും നടക്കും.

സാറ് ഷമ്മി തിലകന്റെ ഒരു ക്യാരക്റ്റര്‍ ഉണ്ടല്ലോ സിനിമേല്... സാറ് പഠിക്ക്യാണ്‌ എന്ന് തോന്നുന്നു അഭിനയിക്കാന്‍. ഞാനൊരു സൈക്യാട്രിക് പേഷ്യന്റ് ആണ്. രാവിലെ എട്ടു മണിക്ക് തലവേദന കൂടിയിട്ട് ഡോക്ടറുടെ അടുത്തു പോയപ്പോള്‍... എരഞ്ഞിപ്പാലം സുരേഷ് കുമാര്‍ ഡോക്ടറുടെ വീടിന്റെ അടുത്തുവച്ച് എന്നെ തീവ്രവാദികളെ പിടിക്കുന്ന കണക്ക് നാല് ചുറ്റും തടഞ്ഞ്... ഒറ്റ ഫോണ്‍കോള്‍ മതി ഞാന്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ ചെല്ലുമായിരുന്നു.

ഞാന്‍ ഒളിച്ചൊന്നും നടന്നതല്ല. എന്റെ ഭാര്യ മെഡിക്കല്‍ കോളേജില്‍ വച്ച് പ്രസവിച്ചിട്ട് ഇന്നലെ കൊണ്ടുപോയതേയുള്ളൂ വീട്ടിലോട്ട് . ഞാനിവിടെത്തന്നെയുണ്ട്.  കുന്നമംഗലത്ത് ...കുന്നമംഗലം പോലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടില്ല. അവിടത്തെ പോലീസുകാര്‍ക്ക് ഞാനിവിടെ താമസിക്കുന്നതാണ് എന്നറിയാം. ഒന്നു ഫോണ്‍ ചെയ്തിട്ട് കമലിവിടെ ഉണ്ടോ... അവനോടു വരാന്‍ പറ എന്ന് പറയുക. ഇതൊന്നും ചെയ്തിട്ടില്ല.

സാറ് വരികയാണ് അവിടെ നിന്ന്... ജീപ്പുമെടുത്തിട്ട്. പെട്രോളും ചെലവാക്കിയിട്ട്... ഷമ്മി തിലകന്‍ കണക്ക്... ഇവിടെ വന്നിട്ട് എന്റെ നട്ടെല്ല് ഒടിച്ചിട്ടു പോവാന്‍".

വീഡിയോ കാണാം

Read More >>