കൊച്ചി കളമശേരിയില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു

അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്നു സെപ്റ്റംബര്‍ 14നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേര്‍ പിടിയിലായിരുന്നു. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

കൊച്ചി കളമശേരിയില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു

കൊച്ചി കളമശേരിയില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. മൂന്നുമാസം മുമ്പാണ് മസ്തിഷ്‌കരോഗ ബാധിതയായ 14 വയസുകാരി പെണ്‍കുട്ടി പീഡനത്തിനിരയായത്. കഴിഞ്ഞ 27ന് ഛര്‍ദിയും വയറിളക്കവും ബാധിച്ച നിലയില്‍ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചേ പെണ്‍കുട്ടിയുടെ അസുഖ നില വഷളാകുകയും 6.50 ഓടെ മരണം സംഭവിക്കുകയായിരുന്നു.

അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്നു സെപ്റ്റംബര്‍ 14നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേര്‍ പിടിയിലായിരുന്നു. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പെണ്‍കട്ടിയെ നില വഷളായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്ുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. രോഗത്തെത്തുടര്‍ന്നാണോ അതോ പീഡനം മൂലമാണോ മരണം സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു പോലീസ് പറഞ്ഞു.

Read More >>