തമിഴ്‌നാടിന്റെ ഭാവി പ്രവചിച്ച് കെ സുരേന്ദ്രന്‍; ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട്ടില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവും

വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നു നമുക്ക് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

തമിഴ്‌നാടിന്റെ ഭാവി പ്രവചിച്ച് കെ സുരേന്ദ്രന്‍; ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട്ടില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവും

തിരുവനന്തപുരം: ജയലളിതയുടെ തെറ്റായ മരണ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ആദരാഞ്ജലി അര്‍പ്പിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തിയതിനു പിന്നാലെ തമിഴ്‌നാടിന്റെ ഭാവി പ്രവചിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും. ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്‍ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.


വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നു നമുക്ക് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പനീര്‍ശെല്‍വത്തിനു കീഴില്‍ വളരെയൊന്നും മുന്നോട്ടുപോകാന്‍ എഐഡിഎംകെയ്ക്കു കഴിയില്ലെന്നും ഏതായാലും നമുക്കു കാത്തിരുന്നു കാണാമെന്നും സുരേന്ദ്രന്‍ പറയുന്നു.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഇത്തരമൊരു പ്രതികരണവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

കേ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Read More >>