ജസ്റ്റിസ് ജെഎസ് ഖെഹാര്‍ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

2017 ജനുവരി 3 ന് നിലവിലെ ചീഫ് ജസ്റ്റിസായ ടി എസ് ഠാക്കൂര്‍ ഔദ്യോഗിക പദവി ഒഴിയും. തുടര്‍ന്ന് ജനുവരി 4ന് ഖെഹാര്‍ അധികാരമേല്‍ക്കും. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദമായ എന്‍ജെഎസി നിയമം തള്ളിയത് ജെഎസ് കെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു.

ജസ്റ്റിസ് ജെഎസ് ഖെഹാര്‍ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂ ഡല്‍ഹി: ജസ്റ്റിസ് ജെഎസ് ഖെഹാറിനെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചു. നിയമനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ പകരക്കാരനായാണ് ജെഎസ് ഖെഹാര്‍ തദ്സ്ഥാനത്തേക്കു വരുന്നത്.

2017 ജനുവരി 3 ന് നിലവിലെ ചീഫ് ജസ്റ്റിസായ ടി എസ് ഠാക്കൂര്‍ ഔദ്യോഗിക പദവി ഒഴിയും. തുടര്‍ന്ന് ജനുവരി 4ന് ഖെഹാര്‍ അധികാരമേല്‍ക്കും. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദമായ എന്‍ജെഎസി നിയമം തള്ളിയത് ജെഎസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു. ഇതുകൂടാതെ കഴിഞ്ഞ ജനുവരിയില്‍ അരുണാചല്‍ പ്രദേശില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം പിന്‍വലിച്ച ബെഞ്ചിനെ നയിച്ചതും ഇദ്ദേഹമായിരുന്നു. ഒപ്പം, സഹാറ തലവന്‍ സുബ്രതാ റോയിക്ക് ജയില്‍ ശിക്ഷ വിധിച്ച ബെഞ്ചിലും ഖെഹാര്‍ അംഗമായിരുന്നു.


ഖെഹാറിനെ അടുത്ത ചീഫ് ജസ്റ്റിസ് ആക്കണമെന്ന് നിലവിലെ ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ കേന്ദ്രസര്‍ക്കാരിനോട് കത്തിലൂടെ ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് ഠാക്കൂര്‍ കത്തയച്ചത്. സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് ജെഎസ് ഖെഹാര്‍. നവംബറില്‍, നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ഇദ്ദേഹം നിയമിതനായിരുന്നു. ഇവിടെനിന്നാണ് പുതിയ സ്ഥാനക്കയറ്റം. 2017 ഓഗസ്റ്റ് 4 വരെയാണ് ജെഎസ് ഖെഹാറിന്റെ കാലാവധി.

Read More >>