അടുത്ത യുഎസ് പ്രസിഡന്റാവുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് ജോ ബിഡന്‍

സെനറ്റ് ചേംബറിലേക്ക് ഇനിയൊരു വരവുണ്ടാകുമോ എന്ന സിഎന്‍എന്‍ റിപോര്‍ട്ടറുടെ തമാശരൂപേണയുള്ള ചോദ്യത്തിന്, അതെ, ഉറപ്പായും തിരിച്ചുവരുമെന്നും 2020ലെ തിരഞ്ഞെടുപ്പാണ് താന്‍ മുന്നില്‍ക്കാണുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏതു പദവിയിലേക്കാണ് മല്‍സരിക്കുകയെന്ന തുടര്‍ന്നുള്ള ചോദ്യത്തിന് പ്രസിഡന്റ് പദവിയിലേക്കു തന്നെ എന്ന് ബിഡന്‍ വ്യക്തമാക്കി.

അടുത്ത യുഎസ് പ്രസിഡന്റാവുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് ജോ ബിഡന്‍

യുഎസ് വൈസ് പ്രസിഡന്റും ഒബാമയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായ ജോ ബിഡന്റെ ലക്ഷ്യം അടുത്ത പ്രസിഡന്റ് പദവി. ഇന്നലെ ഒരു സെനറ്റ് സെഷനില്‍ പങ്കെടുക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കവെയാണ് ബിഡന്‍ മനസ്സുതുറന്നത്.

സെനറ്റ് ചേംബറിലേക്ക് ഇനിയൊരു വരവുണ്ടാകുമോ എന്ന സിഎന്‍എന്‍ റിപോര്‍ട്ടറുടെ തമാശരൂപേണയുള്ള ചോദ്യത്തിന്, അതെ, ഉറപ്പായും തിരിച്ചുവരുമെന്നും 2020ലെ തിരഞ്ഞെടുപ്പാണ് താന്‍ മുന്നില്‍ക്കാണുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏതു പദവിയിലേക്കാണ് മല്‍സരിക്കുകയെന്ന തുടര്‍ന്നുള്ള ചോദ്യത്തിന് പ്രസിഡന്റ് പദവിയിലേക്കു തന്നെ എന്ന് ബിഡന്‍ വ്യക്തമാക്കി. ഇക്കാര്യം റിപോര്‍ട്ട് ചെയ്യട്ടെയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ചെയ്‌തോളൂ എന്നായിരുന്നു ബിഡന്റെ മറുപടി.


2008ല്‍ ബറാക്ക് ഒബാമയുടെ വൈസ് പ്രസിഡന്റാവുന്നതിനു മുമ്പുവരെ തുടര്‍ച്ചയായ 36 വര്‍ഷമാണ് അദ്ദേഹം ഡെലവെയറില്‍ നിന്നു സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ബിഡന്‍ 1988ലും 2008ലും പ്രസിഡന്‍ഷ്യല്‍ നോമിനേഷനായി ശ്രമിച്ചിരുന്നുവെങ്കിലും ഒക്ടോബര്‍ 2015ല്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിലൂടെ താനിനി ഒരങ്കത്തിനില്ല എന്നു പ്രഖ്യാപിച്ചിരുന്നു. 2016ല്‍ പ്രസിഡന്‍ഷ്യല്‍ ക്യാംപെയ്‌നില്‍ താന്‍ മത്സരാര്‍ത്ഥിയായുണ്ടാവില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കുയായിരുന്നു. പകരം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആയിരുന്നുകൊണ്ട് ഹിലാരി ക്ലിന്റണുവേണ്ടി വഴിയൊരുക്കുകയായിരുന്നു, അദ്ദേഹം.

Read More >>