മോദിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ച റിലയൻസ് ജിയോയ്ക്കു വെറും 500 രൂപമാത്രം പിഴ

പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതിന് ആർക്കും അനുമതി നൽകിയിരുന്നില്ലെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി.

മോദിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ച റിലയൻസ് ജിയോയ്ക്കു വെറും 500 രൂപമാത്രം പിഴ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ച മുകേഷ് അംബാനിയുടെ റിലൈൻസ് ജിയോയ്ക്ക് വെറും 500 രൂപ മാത്രം പിഴ. പേരും ചിഹ്നവും ദുരുപയോഗിക്കുന്നത് തടയാനുള്ള 1950ലെ നിയമപ്രകാരമാണ് നടപടി.

പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതിന് ആർക്കും അനുമതി നൽകിയിരുന്നില്ലെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി. റിലൈൻസ് ജിയോയുടെ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിച്ചത് സമാജ് വാദി പാർട്ടി എംപി നീരജ് ശേഖറാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ജിയോ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.


പ്രധാനമന്ത്രിയുടെ ചിത്രം സ്വകാര്യ കമ്പനിയുടെ പരസ്യത്തിനായി ഉപയോഗിച്ചത് പ്രതിപക്ഷം രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. നിലവിൽ പ്രധാമന്ത്രിക്ക് സ്വകാര്യ കമ്പനിയുടെ ബ്രൻഡ് അംബാസിഡറാകാനുള്ള വകുപ്പില്ല. ഓൺലൈൻ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം മോദിയുടെ ചിത്രം പരസ്യത്താനായി ഉപയോഗിച്ചിരുന്നു.

എന്നാൽ 1950ലെ നിയമപ്രകാരം ഒരാളുടെ പേര് ഇത്തരത്തിൽ പരസ്യത്തിനായി ഉപയോഗിച്ചാൽ 500 രൂപ മാത്രമാണ് പിഴ ഇടാക്കാനാവുകയെന്നും കേന്ദ്ര വാർത്താ വിതരണ- പ്രക്ഷേപണ സഹ മന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോട് വ്യക്തമാക്കി.

Read More >>