161 യാത്രക്കാരുമായി ജറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

154 യാത്രക്കാരും ഏഴു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. യാത്രികരെല്ലാം സുരക്ഷിതരാണെന്നു ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.

161 യാത്രക്കാരുമായി ജറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി

161 യാത്രക്കാരുമായി ജറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. ഗോവയിലെ ഡാബോളിന്‍ വിമാനത്താവളത്തില്‍ ഇന്നു രവിലെയാണ് സംഭവം.

ഗോവയില്‍ നിന്നും മുംബൈയിലേക്കു പോകാനിരുന്ന 9ഡബ്ല്യൂ2174 നമ്പര്‍ വിമാനമാണ് പറന്നുയരാനുള്ള ശ്രമത്തിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. 154 യാത്രക്കാരും ഏഴു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. യാത്രികരെല്ലാം സുരക്ഷിതരാണെന്നു ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു.
സാങ്കേതിക പ്രശ്‌നങ്ങളാണ് അപകടത്തിനു കാരണമെന്നു ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്നു കിമാനത്താവളം 12.3 വരെ അടച്ചു.

Read More >>