മോഷണക്കേസില്‍ പ്രമുഖ വ്യവസായി പവന്‍ റൂയ അറസ്റ്റില്‍

റൂയ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ പവന്‍ റൂയയെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഡല്‍ഹി സുന്ദര്‍നഗറിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്.

മോഷണക്കേസില്‍ പ്രമുഖ വ്യവസായി പവന്‍ റൂയ അറസ്റ്റില്‍

ന്യൂഡല്‍ഹി: റൂയ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ പവന്‍ റൂയയെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഡല്‍ഹി സുന്ദര്‍നഗറിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ബംഗാളിലെ ഡും ഡും എന്ന പ്രദേശത്ത് റൂയയുടെ ഉടമസ്ഥതയിലുളള ജെസോപ്പ് ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന റെയില്‍വേയുടെ 50 കോടിയിലേറേ വില വരുന്ന ഉപകരണങ്ങള്‍ മോഷണം പോയെന്നും ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രാലയം നല്‍കിയ കേസിലാണ് റൂയയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 17 ന് റൂയയുടെ ഉമസ്ഥതയിലുളള ജെസോപ്പ് ഫാക്ടറിയില്‍ തീപിടുത്തമുണ്ടായിരുന്നു. ഫാക്ടറിയില്‍ നടന്ന തീപിടുത്തം റൂയ ആസൂത്രണം ചെയ്തതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു.


വഞ്ചനയുള്‍പ്പെടെയുളള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കോച്ചുകള്‍ ഉള്‍പ്പെടെ 50 കോടി വിലവരുന്ന വസ്തുവകകള്‍ ഫാക്ടറിയില്‍ നിന്ന് കാണാതായതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 17 ന് നടന്ന തീപിടുത്തം ആസൂത്രിതമാണെന്ന് ഫാക്ടറിയിലെ മുന്‍ജീവനക്കാര്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ബംഗാള്‍ സര്‍ക്കാര്‍ സിഐഡിയ്ക്ക് (ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്) കേസ് കൈമാറിയത്. തീപിടുത്തതിന് കാരണമായേക്കാവുന്ന സ്‌ഫോടക വസ്തുക്കള്‍ ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ വൈദ്യുതി വിച്ഛേദിച്ചിരുന്നതായും കണ്ടെത്തി.

ഈ കേസില്‍ സിഐഡി നാലു തവണ റൂയയെ ചോദ്യം ചെയ്തിരുന്നു. തീപിടുത്തവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് തനിക്കെതിരെയുളള നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റൂയ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണവുമായി സഹകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ജെസോപ്പ് ഫാക്ടറിയുടെയോ സമീപ പ്രദേശത്തിന്റെയോ ചെയര്‍മാനോ ഉടമസ്ഥനോ ഓഹരി ഉടമയോ താന്‍ അല്ലെന്നായിരുന്നു റൂയ കോടതിയില്‍ ബോധിപ്പിച്ചത്.

Read More >>