ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയറിനു വച്ച വെടിയാണു നോട്ടു നിരോധിക്കല്‍ തീരുമാനമെന്നു ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ഡ്രെസെ

കള്ളപ്പണക്കാര്‍ പണം ചെലവഴിക്കുകയും നിക്ഷേപിക്കുകയും വെളുപ്പിക്കുകയും ചെയ്യുന്നു. അവര്‍ ഭൂമിയും വാഹനങ്ങളും വാങ്ങുന്നു. ആര്‍ഭാട വിവാഹങ്ങള്‍ നടത്തുകയും വിദേശങ്ങളില്‍ കട തുറക്കുകയും ചെയ്യുന്നു. അവര്‍ക്ക് അതിനു ഒരു തടസ്സങ്ങളുമില്ല. എന്നാല്‍ ബുദ്ധിമുട്ടുന്നത് സാധാരണക്കാരാണ്.

ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയറിനു വച്ച വെടിയാണു നോട്ടു നിരോധിക്കല്‍ തീരുമാനമെന്നു ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ഡ്രെസെ

പ്രധാനമന്ത്രിയുടെ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തിനെതിരെ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ഡ്രെസെ. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ടയറിനു വച്ച വെടിയാണ് നോട്ടുറദ്ദാക്കല്‍ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നോട്ടു നിരോധനത്തിനെതിരെയുള്ള തന്റെ നിലപാട് ജീന്‍ഡ്രെസെ വ്യക്തമാക്കിയത്. മോദി നോട്ടു നിരോധിച്ചത് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ഇടപെടല്‍ തടയുന്നതിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളപ്പണമുള്ളവര്‍ തങ്ങളുടെ സ്യൂട്ട്കേസുകളിലല്ല പണം സൂക്ഷിച്ചിട്ടുള്ളതെന്നു പറഞ്ഞ ജീന്‍ഡ്രെസെ അത്തരക്കാര്‍ അവരുടെ പദ്ധതികള്‍ യഥാസമയം നടത്തുന്നതായും സൂചിപ്പിച്ചു.


കള്ളപ്പണക്കാര്‍ പണം ചെലവഴിക്കുകയും നിക്ഷേപിക്കുകയും വെളുപ്പിക്കുകയും ചെയ്യുന്നു. അവര്‍ ഭൂമിയും വാഹനങ്ങളും വാങ്ങുന്നു. ആര്‍ഭാട വിവാഹങ്ങള്‍ നടത്തുകയും വിദേശങ്ങളില്‍ കട തുറക്കുകയും ചെയ്യുന്നു. അവര്‍ക്ക് അതിനു ഒരു തടസ്സങ്ങളുമില്ല. എന്നാല്‍ ബുദ്ധിമുട്ടുന്നത് സാധാരണക്കാരാണ്. കള്ളപ്പണം തിരിച്ചു പിടിക്കണമെങ്കില്‍ വിഗദ്ധരുടെ അഭിപ്രായങ്ങള്‍ തേടുകയും അവരുമായി സംവദിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അടച്ചിട്ട മുറിയിലിരുന്ന് തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയാണ് ചെയ്തത്- ജീന്‍ഡ്രെസെ പറഞ്ഞു.

രാജ്യത്തെ സാധാരണ ജനങ്ങള്‍ പണത്തിനായി ക്യൂവുകളില്‍ നില്‍ക്കുകയാണ്. അതുമൂലം അവരുടെ തൊഴില്‍ മുടങ്ങുകയും രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകരുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ രാജ്യത്തു മരണങ്ങള്‍ സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More >>