ജയലളിതയുടെ മരണം; ഞെട്ടലിലും ദുഖത്തിലും ജീവന്‍ നഷ്ടപ്പെട്ടതു 470 പേര്‍ക്ക്

തമിഴ്‌നാട്ടില്‍ ആറുപേര്‍ ജയലളിതയുടെ മരണത്തിനു പിന്നാലെ ജീവനൊടുക്കി. മരിച്ച 470 പേരില്‍ 200ഓളം പേരുടെ വിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്. ചെന്നൈ, തിരുവണ്ണാമലൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുപ്പൂര്‍, ഇറോഡ്, കൃഷ്ണഗിരി എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ജയലളിതയുടെ മരണം; ഞെട്ടലിലും ദുഖത്തിലും ജീവന്‍ നഷ്ടപ്പെട്ടതു 470 പേര്‍ക്ക്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ തുടര്‍ന്നു 470 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായി അണ്ണാ ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. ജയലളിതയുടെ മരണം ഏല്‍പ്പിച്ച ഞെട്ടലിലും ദുഖത്തിലുമാണ് പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചു.

തമിഴ്‌നാട്ടില്‍ ആറുപേര്‍ ജയലളിതയുടെ മരണത്തിനു പിന്നാലെ ജീവനൊടുക്കി. മരിച്ച 470 പേരില്‍ 200ഓളം പേരുടെ വിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്. ചെന്നൈ, തിരുവണ്ണാമലൈ, വെല്ലൂര്‍, തിരുവള്ളൂര്‍, തിരുപ്പൂര്‍, ഇറോഡ്, കൃഷ്ണഗിരി എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ജയലളിതയുടെ മരണത്തിനു പിന്നാലെ 77 പേര്‍ ജീവന്‍ വെടിഞ്ഞുവെന്നാണ് ആദ്യ കണക്കകുള്‍ ആദ്യകണക്കുകള്‍ പുറത്തുവന്നത്. മരണമടഞ്ഞവരുടെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

Read More >>