ജയലളിതയുടെ പിൻഗാമിയായി നടൻ അജിത്ത് എത്തിയേക്കുമെന്ന് അഭ്യൂഹം

ഷൂട്ടിങ് വെട്ടിച്ചുരുക്കി ചെന്നൈയിലെത്തിയ അജിത്ത് ജയലളിതയെ അടക്കം ചെയ്ത മറീനബീച്ചിൽ ഭാര്യ ശാലിനിയോടൊപ്പമെത്തി അന്ത്യോപചാരമർപ്പിച്ചു.

ജയലളിതയുടെ പിൻഗാമിയായി നടൻ അജിത്ത് എത്തിയേക്കുമെന്ന് അഭ്യൂഹം

ചെന്നൈ: ജയലളിതയുടെ പിൻഗാമിയായി തമിഴ് സൂപ്പർ താരം അജിത്ത് എത്തിയേക്കുമെന്ന് അഭ്യൂഹം. ബൾഗേറിയയിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് ജയലളിതയ്ക്ക് ആദരാഞ്ജലിയർപ്പിക്കാനെത്തിയത്. ഷൂട്ടിങ് വെട്ടിച്ചുരുക്കി ചെന്നൈയിലെത്തിയ അജിത്ത് ജയലളിതയെ അടക്കം ചെയ്ത മറീനബീച്ചിൽ ഭാര്യ ശാലിനിയോടൊപ്പമെത്തി അന്ത്യോപചാരമർപ്പിച്ചു.

ബൾഗേറിയയിൽ പുതിയ ചിത്രമായ സിരുത്തൈ ശിവയുടെ ഷൂട്ടിങ് പെട്ടന്നവസാനിപ്പിച്ചായിരുന്നു അജിത്ത് ചെന്നൈയിലെത്തിയത്. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മുതൽ പിൻഗാമിയാരെന്ന അഭ്യൂഹങ്ങളിൽ അജിത്തും ഉൾപ്പെട്ടിരുന്നു. നാളെ അജിത്ത് തിരികെ പോകുമെന്നാണറിയുന്നത്. ജയലളിതയുടെ വിയോഗം തനിക്ക് കടുത്ത ആഘാതം ഉണ്ടാക്കിയതായി അജിത്ത് ഇന്നലെ പുറപ്പെടുവിച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

അജിത്തിനെ ജയലളിത പിൻഗാമിയായി കണ്ടിരുന്നതായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

Read More >>