ജയലളിതയുടെ കാല്‍ച്ചിലമ്പേറ്റ് ഒരിക്കല്‍ ഏലൂര്‍...

15ാം വയസില്‍ സിനിമാഭിനയം തുടങ്ങിയ ജയലളിത തന്റെ 17ാമത്തെ വയസില്‍ ഏലൂരിലെ ഫാക്ട് ലളിത കലാകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ നൃത്തം ചെയ്തിരുന്നു.

ജയലളിതയുടെ കാല്‍ച്ചിലമ്പേറ്റ് ഒരിക്കല്‍ ഏലൂര്‍...

ശക്തയായ രാഷ്ട്രീയക്കാരിയും സംസ്ഥാന മുഖ്യമന്ത്രിയുമൊക്കെ ആകും മുമ്പ് ജയലളിത നര്‍ത്തകിയും സിനിമാ താരവുമായിരുന്നല്ലോ. ആ കാലത്ത് കേരളത്തിലടക്കമുള്ള സംസ്ഥാനങ്ങളില്‍ അവര്‍ നൃത്തപരിപാടികളുമായി വന്നിരുന്നു.

1965ല്‍ തന്റെ പതിനഞ്ചാം വയസില്‍ സിനിമയില്‍ നായികയായി വന്ന ജയ മൂന്നാം വയസുമുതല്‍ തന്നെ നൃത്തമഭ്യസിച്ച് തുടങ്ങിയതായി പറയുന്നു. 1967ല്‍ എറണാകുളം ഏലൂരുള്ള പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ ലളിത കലാകേന്ദ്രത്തില്‍ നടന്ന കലാപരിപാടിയിലാണ് അമ്മ വേദവല്ലിയ്‌ക്കൊപ്പമെത്തിയ ജയ നൃത്തമവതരിപ്പിച്ചത്. അക്കാലത്തെ വലിയൊരു തുകയായ 25,000 രൂപ ജയയ്ക്ക് പ്രതിഫലമായി കൊടുത്തതായുള്ള രേഖകള്‍ കലാകേന്ദ്രം ഓഫീസില്‍ ഉണ്ടായിരുന്നതായി പറയുന്നു.

ഫാക്ട് സി.എം.ഡിയായിരുന്ന എം.കെ നായരുടെ ശ്രമഫലമായി 1966ലാണ് ലളിതകലാ കേന്ദ്രം തുടങ്ങുന്നത്. നടന്‍ സത്യനായിരുന്നു കേന്ദ്രം ഉദ്ഘാടനം ചെയ്തത്.